ച​പ്പ​ക്കാ​ട്ടി​ലെ  പറമ്പ് മാന്തി നോക്കിയിട്ടും  ആ സുഹൃത്തുക്കളെ കണ്ടെത്താനായില്ല; നാലുമാസത്തിന് ശേഷം കിണറ് വറ്റിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കൊ​ല്ല​ങ്കോ​ട് : ച​പ്പ​ക്കാ​ട്ടി​ൽ ര​ണ്ട് യു​വാ​ക്ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെര​ച്ചി​ൽ ആ​രം​ഭി​ച്ചു.കൊ​ല്ല​ങ്കോ​ട് എ​എ​സ്ടി​ഒ ര​മേ​ശ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

മു​രു​കേ​ശ​നും സ്റ്റീ​ഫ​നും കാ​ണാ​താ​യ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ത​വ​ല കി​ണ​റി​ൽ (ആ​ഴം കൂ​ടി​യ കൊ​ക്ക​ർ​ണ്ണി) മൂ​ന്നു മോ​ട്ടോ​റു​ക​ള​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്തു പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി.

അ​ന്പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ പ​ക​ൽ പ​തി​നൊ​ന്നു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ ശ്ര​മി​ച്ചി​ട്ടും പ​കു​തി വെ​ള്ളം വെ​ള്ള​ം മാ​ത്ര​മാ​ണ് നീ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ഇ​ന്നു വീ​ണ്ടും കി​ണ​റ്റി​ലെ വെ​ള്ളം നീ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ആ​ഗ​സ്റ്റ് 30നാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും കാ​ണാ​താ​യ​ത്.

കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സ് ഡോ​ഗ് സ്ക്വാ​ഡ്, സ്കൂ​ബാ ടീം ​ഉ​ൾ​പ്പെ​ടെ ദി​വ​സ​ങ്ങ​ളോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യും ഒ​രു തു​ന്പും ല​ഭി​ച്ചി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വാ​ക്ക​ളു​ടെ തി​രോ​ധാ​ന​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് രം​ഗ​ത്തെ​ത്തി​യത്.

Related posts

Leave a Comment