മ​ല്ലൂ​സ് എ​ന്നോ​ട് ക്ഷ​മി​ക്കൂ, അ​യാം ദ ​സോ​റി അ​ളി​യാ..! ഒ​രു അ​ടാ​ർ ല​വ് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും ട്രോ​ളു​ക​ളി​ൽ; ട്രോ​ൾ പ​ങ്കു​വ​ച്ച് മ​ല​യാ​ളി​യോ​ട് ‘മാ​പ്പ്’ പറഞ്ഞ്‌ ഒ​മ​ർ ലു​ലു

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ടാ​ർ ല​വ് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും ട്രോ​ളു​ക​ളി​ൽ ചി​ത്രം നി​റ​ഞ്ഞു നി​ൽ​ക്കാ​റു​ണ്ട്. പു​തി​യ​താ​യി എ​ത്തി​യ ട്രോ​ൾ പ​ങ്കു​വ​ച്ച് മ​ല​യാ​ളി​യോ​ട് ‘മാ​പ്പ്’ പ​റ​യു​ക​യാ​ണ് ഒ​മ​ർ ലു​ലു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​രു അ​ടാ​ർ ല​വ് ഇ​റ​ങ്ങി​യി​ട്ട് മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും ട്രോ​ള​ൻ​മാ​ർ വി​ടാ​തെ trending ആ​ക്കി നി​ർ​ത്തു​ന്ന​തി​ന് ന​ന്ദി പ​റ​യു​ന്നു.

പി​ന്നെ +2 ലൈ​ഫ് ഇ​വി​ട​ത്തെ ഓ​ഡി​യ​ൻ​സി​ന് ഒ​ട്ടും റി​ലേ​യ്റ്റ് ചെ​യാ​ൻ പ​റ്റി​യി​ലാ എ​ന്ന​താ​ണ് കൂ​ടു​ത​ൽ ട്രോ​ളി​ലും നി​റ​ഞ്ഞു നി​ന്ന വി​ഷ​യം.

BTSും BLACK PINKും Junk food’sും ഒ​ക്കെ follow ചെ​യ്‌​ത്‌ breakup is a wake up എ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​വ​രാ പു​തി​യ ത​ല​മു​റ എ​ന്ന് വി​ചാ​രി​ച്ച​താ എ​ന്റെ തെ​റ്റ് എ​ന്ന് ഞാ​ന്‍ മ​ന​സ്സി​ലാ​ക്കു​ന്നു.‌

+2 ലൈ​ഫ് എ​ന്ന് പ​റ​ഞ്ഞാ​ൽ പ​ണ്ട​ത്തെ പോ​ലെ ത​ന്നെ ഇ​പ്പോ​ഴും സൈ​ക്കി​ൾ ഒ​ക്കെ ച​വി​ട്ടി കു​മാ​രേ​ട്ട​ന്റെ ക​ട​യി​ൽ നി​ന്ന് സ​ർ​ബ​ത്തും പ​ഫ്സും ഒ​ക്കെ ക​ടം വാ​ങ്ങി ക​ഴി​ച്ച് 50 പൈ​സ സി.​ടി​ക്ക് ത​ല്ല് കൂ​ടു​ന്ന, എ​ന്തി​ന് പ്രേ​മി​ക്കു​ന്ന പെ​ണ്ണി​നോ​ട് ഒ​ന്ന് മി​ണ്ടാ​ൻ പോ​ലും പേ​ടി​ച്ച് നി​ൽ​ക്കു​ന്ന ആ​ൺ​പി​ള്ളേ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ഉ​ള്ള​തെ​ന്ന് എ​നി​ക്ക് അ​റി​യി​ലാ​യി​രു​ന്നു. മ​ല്ലൂ​സ് എ​ന്നോ​ട് ക്ഷ​മി​ക്കൂ Iam the Sorry Aliya Iam the Sorry..മ​ല​യാ​ളി​പൊ​ളി​യാ​ടാ

Related posts

Leave a Comment