ടൈ: ​ദി​വ്യ x ഹം​പി ലോ​ക​ക​പ്പ് ചെ​സ് ആ​ദ്യ റൗ​ണ്ട് സ​മ​നി​ല​യി​ല്‍

ബ​​റ്റ്‌​​സു​​മി (ജോ​​ര്‍​ജി​​യ): ഇ​​ന്ത്യ​​യു​​ടെ ദി​​വ്യ ദേ​​ശ്മു​​ഖും കൊ​​നേ​​രു ഹം​​പി​​യും ത​​മ്മി​​ലു​​ള്ള ഫി​​ഡെ 2025 വ​​നി​​താ ലോ​​ക​​ക​​പ്പ് ചെ​​സ് ഫൈ​​ന​​ലി​​ന്‍റെ ആ​​ദ്യ പോ​​രാ​​ട്ടം സ​​മ​​നി​​ല​​യി​​ല്‍. ആ​​ദ്യം സ​​മ​​നി​​ല നി​​ഷേ​​ധി​​ച്ച ദി​​വ്യ, ത്രീ-​​ഫോ​​ള്‍​ഡ് റെ​​പ്പെ​​റ്റീ​​ഷ​​ന്‍ ഡ്രോ ​​സ​​മ്മ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 40 നീ​​ക്ക​​ത്തോ​​ടെ ഇ​​രു​​വ​​രും കൈ​​കൊ​​ടു​​ത്തു പി​​രി​​ഞ്ഞു.

മൂ​​ന്നു മ​​ണി​​ക്കൂ​​റി​​ലധി​​കം നീ​​ണ്ട ആ​​ദ്യ ക്ലാ​​സി​​ക്ക​​ല്‍ മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ 19കാ​​രി​​യാ​​യ ദി​​വ്യ​​ക്കാ​​യി​​രു​​ന്നു മു​​ന്‍​തൂ​​ക്കം. സ​​മ​​യ​​ത്തി​​ന്‍റെ സ​​മ്മ​​ര്‍​ദ​​ത്തി​​ല്‍ ദി​​വ്യ വ​​ഴ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് കൊ​​നേ​​രു ഹം​​പി മ​​ത്സ​​ര​​ത്തി​​ല്‍ പി​​ടി​​മു​​റു​​ക്കി​​യ​​ത്. ത്രീ-​​ഫോ​​ള്‍​ഡ് റെ​​പ്പെ​​റ്റീ​​ഷ​​നി​​ലൂ​​ടെ മ​​ത്സ​​ര​​ത്തി​​ന്‍റെ പ​​കു​​തി​​യി​​ല്‍ സ​​മ​​നി​​ല​​യ്ക്കാ​​യി ഹം​​പി ശ്ര​​മി​​ച്ചെ​​ങ്കി​​ലും ദി​​വ്യ വ​​ഴ​​ങ്ങി​​യി​​ല്ല. മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നാ​​യി ചൈ​​നീ​​സ് ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​ര്‍​മാ​​രാ​​യ ടാ​​ന്‍ സോ​​ങ് യി​​യും ലീ ​​ടിം​​ഗ്ജി​​യും ത​​മ്മി​​ലു​​ള്ള ആ​​ദ്യ മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചു.

ഇ​​ന്നു ര​​ണ്ടാം റൗ​​ണ്ട്
ര​​ണ്ട് ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മാ​​യി ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ന്‍റെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്നു ന​​ട​​ക്കും. ഇ​​ന്ത്യ​​ന്‍ സ​​മ​​യം വൈ​​കു​​ന്നേ​​രം 4.30 മു​​ത​​ലാ​​ണ് മ​​ത്സ​​രം. ചൈ​​ന​​യു​​ടെ ലോ​​ക നാ​​ലാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ ടാ​​ന്‍ സോ​​ങ് യി​​യെ സെ​​മി​​യി​​ല്‍ 1.5-0.5ന് ​​അ​​ട്ടി​​മ​​റി​​ച്ചാ​​ണ് ദി​​വ്യ ദേ​​ശ്മു​​ഖി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശം. ടോ​​പ് സീ​​ഡാ​​യ ചൈ​​ന​​യു​​ടെ ലീ ​​ടിം​​ഗ്ജി​​യെ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ മ​​റി​​ക​​ട​​ന്നാ​​ണ് ഹം​​പി ഫൈ​​ന​​ലി​​ല്‍ എ​​ത്തി​​യ​​ത്. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ഫി​​ഡെ വ​​നി​​താ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍ ത​​മ്മി​​ല്‍ ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്.

ഫൈ​​ന​​ലി​​ലെ ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മി​​ല്‍ ഇ​​രു​​താ​​ര​​ങ്ങ​​ള്‍​ക്കും ആ​​ദ്യ 40 നീ​​ക്ക​​ത്തി​​ന് 90 മി​​നി​​റ്റ് ല​​ഭി​​ക്കും. തു​​ട​​ര്‍​ന്ന് 30 മി​​നി​​റ്റാ​​ണ് ബാ​​ക്കി​​യു​​ള്ള മ​​ത്സ​​ര സ​​മ​​യം. ഓ​​രോ നീ​​ക്ക​​ത്തി​​നും 30 സെ​​ക്ക​​ന്‍​ഡ് ഇ​​ന്‍​ക്രി​​മെ​​ന്‍റു​​ണ്ട്. ഇ​​ന്നും ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ നാ​​ളെ ടൈ​​ബ്രേ​​ക്ക​​ര്‍ ന​​ട​​ക്കും. ടൈ​​ബ്രേ​​ക്ക​​ര്‍ 10 മി​​നി​​റ്റ് വീ​​ത​​മു​​ള്ള ര​​ണ്ട് റാ​​പ്പി​​ഡ് ഗെ​​യി​​മാ​​ണ്.

ഓ​​രോ നീ​​ക്ക​​ത്തി​​നും 10 സെ​​ക്ക​​ന്‍​ഡ് ഇ​​ന്‍​ക്രി​​മെ​​ന്‍റു​​ണ്ട്. ര​​ണ്ട് റാ​​പ്പി​​ഡ് ഗെ​​യി​​മി​​നു​​ശേ​​ഷ​​വും സ​​മ​​നി​​ല​​യാ​​ണെ​​ങ്കി​​ല്‍ അ​​ഞ്ച് മി​​നി​​റ്റ് വീ​​ത​​മു​​ള്ള, മൂ​​ന്ന് സെ​​ക്ക​​ന്‍​ഡ് ഇ​​ന്‍​ക്രി​​മെ​​ന്‍റു​​ള്ള ര​​ണ്ട് മ​​ത്സ​​രം​​കൂ​​ടി ന​​ട​​ത്തും. അ​​വി​​ടെ​​യും സ​​മ​​നി​​ല​​യാ​​ണെ​​ങ്കി​​ല്‍ മൂ​​ന്നു മി​​നി​​റ്റി​​ന്‍റെ ര​​ണ്ട് ബ്ലി​​റ്റ്‌​​സ്. തു​​ട​​ര്‍​ന്ന് ജേ​​താ​​ക്ക​​ളെ നി​​ശ്ച​​യി​​ക്കു​​ന്ന​​തു​​വ​​രെ 3+2 ബ്ലി​​റ്റ്‌​​സ് മ​​ത്സ​​രം അ​​ര​​ങ്ങേ​​റും.

Related posts

Leave a Comment