കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പര; വി​ചാ​ര​ണ ഇ​ന്ന് തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: പ്ര​മാ​ദ​മാ​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ൽ പ്രാ​ഥ​മി​ക വാ​ദം ഇ​ന്ന് തു​ട​ങ്ങും. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ.

കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ടോം ​തോ​മ​സ്, ഭാ​ര്യ അ​ന്ന​മ്മ, മ​ക​ൻ റോ​യ് തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ മ​ഞ്ചാ​ടി മാ​ത്യു, ബ​ന്ധു​വാ​യ സി​ലി, സി​ലി​യു​ടെ മ​ക​ൾ ആ​ൽ​ഫൈ​ൻ എ​ന്നി​വ​രെ കൊ​ന്ന​താ​യാ​ണ് കേ​സ്.

റോ​യ് തോ​മ​സ്, സി​ലി വ​ധ​ക്കേ​സു​ക​ളി​ലാ​ണ് ഇ​ന്ന് പ്രാ​ഥ​മി​ക​വാ​ദം കേ​ൾ​ക്കു​ക. കൊ​ല്ല​പ്പെ​ട്ട റോ​യ് തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ജോ​ളി, എം.​എ​സ്. മാ​ത്യു, പ്ര​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

റോ​യ് വ​ധ​ക്കേ​സി​ൽ മ​നോ​ജ്, നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ൻ സി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. ടോം ​തോ​മ​സി​ന്‍റെ വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്ന​താ​ണ് നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ന് എ​തി​രാ​യ കു​റ്റം.

കോ​ട​തി​യു​ടെ അ​നു​മ​തി​പ്ര​കാ​രം ഇ​യാ​ളെ പ്ര​തി​ചേ​ർ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. വി​ജ​യ​കു​മാ​റി​ന് സ​മ​ൻ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​കും കോ​ട​തി വാ​ദം കേ​ൾ​ക്ക​ലി​ലേ​ക്ക് ക​ട​ക്കു​ക.

Related posts

Leave a Comment