ചോദിച്ചാല്‍ ക്ലാസില്ലെന്നു പറയും ! അധ്യാപികയെന്നു പറഞ്ഞു ജോളി പറ്റിച്ചെന്ന് മൊഴി നല്‍കി തഹസില്‍ദാരും ബ്യൂട്ടീഷനും…

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്‍കി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍. കോഴിക്കോട് എന്‍ഐടിയില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) അധ്യാപികയാണെന്നു തന്നെ വിശ്വസിപ്പിച്ചിരുന്നതായാണ് ജയശ്രീ വാര്യര്‍ കോടതിയില്‍ മൊഴി നല്‍കി. ജോളിയുടെ പേരിലുള്ള ഭൂമിക്കു നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കൂടത്തായി വില്ലേജ് ഓഫിസറോടു താന്‍ ആവശ്യപ്പെട്ടതായും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിസ്താരത്തിനിടെ ജയശ്രീ പറഞ്ഞു. ബസ് യാത്രയിലാണു ജോളിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. പലവട്ടം ജോളിയെ കാണാന്‍ എന്‍ഐടിയില്‍ പോവുകയും കന്റീനില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ചു ചെറിയ യാത്രകള്‍ നടത്തി. ഭര്‍ത്താവ് റോയ് തോമസ് ഹൃദയാഘാതം മൂലം മരിച്ചതായി 2011ല്‍ ജോളി അറിയിച്ചിരുന്നു. അന്നു താന്‍ ജോളിയുടെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവു മരിച്ചതിന്റെ വിഷമം ഒന്നുമില്ലാതെ മരണാനന്തര ചടങ്ങുകള്‍ക്കു…

Read More

ഇ​സ്ലാ​മി​നെ അ​വ​ഹേ​ളി​ച്ചു ! സ്‌​കൂ​ള്‍ ക​ലോ​ല്‍​ത്സ​വ​ത്തി​നെ​തി​രേ സ​മ​സ്ത; എ​ല്ലാം ‘സം​ഘി’ അ​ധ്യാ​പ​ക​രു​ടെ ക​ളി​ക​ളെ​ന്ന് നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ സ്വാ​ഗ​ത​ഗാ​ന​ത്തി​നും മോ​ണോ ആ​ക്ടി​നു​മെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി സ​മ​സ്ത നേ​താ​വ് നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി രം​ഗ​ത്ത്. സ്‌​കൂ​ള്‍ യു​വ​ജ​നോ​ത്സ​വ​ത്തി​ല്‍ സ്വാ​ഗ​ത​ഗാ​ന​ത്തി​ലും പ​ണ്ഡി​ത​ന്മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന മോ​ണോ ആ​ക്ടി​ലും ഇ​സ്ലാ​മി​നെ ഭീ​ക​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ക​ല​യു​ടെ മ​റ​വി​ലെ ഈ ​ഒ​ളി​ച്ചു ക​ട​ത്ത് അ​ങ്ങേ അ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി ത​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു. നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം… കാ​വി​ച്ചു​വ​പ്പ് പാ​ഷാ​ണം പ​ട്ടി​ല്‍ പൊ​തി​ഞ്ഞ് സ്റ്റേ​ജി​ലെ​റി​യു​ന്ന ക​ലാ​വി​ഷ്‌​കാ​രം* സ്‌​കൂ​ള്‍ യു​വ​ജ​നോ​ത്സ​വ​ത്തി​ല്‍: ഇ​സ്ലാ​മി​നെ ഭീ​ക​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സ്വാ​ഗ​ത​ഗാ​നം, പ​ണ്ഡി​ത​ന്മാ​രെ അ​വ​ഹേ​ളി​ക്കു​ന്ന മോ​ണോ ആ​ക്ട്…. ക​ല​യു​ടെ മ​റ​വി​ലെ ഈ ​ഒ​ളി​ച്ചു ക​ട​ത്ത് അ​ങ്ങേ അ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. നേ​രെ ചൊ​വ്വേ ആ​ശ​യ സം​വാ​ദ​ത്തി​ന് കാ​ലു​റ​ക്കാ​ത്ത​വ​രാ​ണ് കാ​ലി​ന്റെ ചു​വ​പ്പ് മാ​റാ​ത്ത കു​ട്ടി​ക​ളി​ല്‍ അ​പ​ര മ​ത വി​ദ്വേ​ശ​വും വെ​റു​പ്പി​ന്റെ കാ​വി ചു​വ​പ്പ് രാ​ഷ്ട്രീ​യ​വും കു​ത്തി​വെ​ച്ച് സ്റ്റേ​ജി​ല്‍ ഛര്‍​ദ്ദി​ക്കു​ന്ന​ത്. ചാ​ട് രാ​മ​കു​ഞ്ചി​രാ​മ…

Read More

ജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്‍ക്കാലം ജോളിയ്ക്കാവില്ല. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു…

Read More

പാലക്കാട്ട് നടന്നത് ‘കൂടത്തായി മോഡല്‍’ സംഭവം ! ഭര്‍ത്തൃപിതാവിന് വിഷം നല്‍കിയത് രണ്ടു വര്‍ഷത്തോളം; പ്രതി കുടുങ്ങിയത് ഇങ്ങനെ…

പാലക്കാട്ടെ ‘കൂടത്തായി മോഡല്‍’ സംഭവത്തിലെ പ്രതിയായ യുവതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പൊലീസിനെ സമീപിച്ചതും. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന…

Read More

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പര; വി​ചാ​ര​ണ ഇ​ന്ന് തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: പ്ര​മാ​ദ​മാ​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ൽ പ്രാ​ഥ​മി​ക വാ​ദം ഇ​ന്ന് തു​ട​ങ്ങും. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ. കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ടോം ​തോ​മ​സ്, ഭാ​ര്യ അ​ന്ന​മ്മ, മ​ക​ൻ റോ​യ് തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ മ​ഞ്ചാ​ടി മാ​ത്യു, ബ​ന്ധു​വാ​യ സി​ലി, സി​ലി​യു​ടെ മ​ക​ൾ ആ​ൽ​ഫൈ​ൻ എ​ന്നി​വ​രെ കൊ​ന്ന​താ​യാ​ണ് കേ​സ്. റോ​യ് തോ​മ​സ്, സി​ലി വ​ധ​ക്കേ​സു​ക​ളി​ലാ​ണ് ഇ​ന്ന് പ്രാ​ഥ​മി​ക​വാ​ദം കേ​ൾ​ക്കു​ക. കൊ​ല്ല​പ്പെ​ട്ട റോ​യ് തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ജോ​ളി, എം.​എ​സ്. മാ​ത്യു, പ്ര​ജി​കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. റോ​യ് വ​ധ​ക്കേ​സി​ൽ മ​നോ​ജ്, നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ൻ സി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. ടോം ​തോ​മ​സി​ന്‍റെ വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്ന​താ​ണ് നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ന് എ​തി​രാ​യ കു​റ്റം. കോ​ട​തി​യു​ടെ അ​നു​മ​തി​പ്ര​കാ​രം ഇ​യാ​ളെ പ്ര​തി​ചേ​ർ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. വി​ജ​യ​കു​മാ​റി​ന് സ​മ​ൻ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​കും കോ​ട​തി വാ​ദം…

Read More

കൂടത്തായി കേസ്; വിചാരണ തുടങ്ങുന്നു; ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​ത് ജോ​ളി ജോ​സ​ഫി​ന്‍റെ ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ ഭാ​ര്യ സി​ലിയുടെ കൊലപാതകം

കോ​ഴി​ക്കോ​ട് : രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും വ​രെ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ യ​ശ​സു​യ​ര്‍​ത്തി​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ല്‍ പ്രാ​ഥ​മി​ക വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം. കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ക. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ജോ​ളി ജോ​സ​ഫി​ന്‍റെ ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന സി​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സാ​ണ് ആ​ദ്യം പ​രി​ഗ​ണി​ക്കു​ക. പ്രാ​ഥ​മി​ക വാ​ദം കേ​ട്ട ശേ​ഷ​മാ​കും തു​ട​ര്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ എ​ന്നു തു​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി തീ​രു​മാ​നി​ക്കു​ക. സി​ലി 2016 ജ​നു​വ​രി 11നാ​ണു മ​രി​ച്ച​ത്. ക്യാ​പ്‌​സൂ​ളി​ല്‍ സ​യ​നൈ​ഡ് നി​റ​ച്ചു​ ന​ല്‍​കി ജോ​ളി ജോ​സ​ഫ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. ജോ​ളി​ക്കു സ​യ​നൈ​ഡ് എ​ത്തി​ച്ചു ന​ല്‍​കി​യ ജൂ​വ​ല​റി ജീ​വ​ന​ക്കാ​ര​നും റോ​യി​യു​ടെ അ​മ്മാ​വ​ന്‍റെ മ​ക​നു​മാ​യ ക​ക്കാ​വ​യ​ല്‍ മ​ഞ്ചാ​ടി വീ​ട്ടി​ല്‍ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി(44), മാ​ത്യു​വി​ന് സ​യ​നൈ​ഡ് ന​ല്‍​കി​യ സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര​ന്‍ താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ലി​ലെ മു​ള്ള​മ്പ​ല​ത്തി​ല്‍ പ്ര​ജി​കു​മാ​ര്‍ (48) എ​ന്നി​വ​രാ​ണ് കേ​സി​ലെ ര​ണ്ടും മൂ​ന്നും കൂ​ട്ടു​പ്ര​തി​ക​ള്‍. വ​ട​ക​ര തീ​ര​ദേ​ശ​പോ​ലീ​സ് സ്റ്റേ​ഷ​ന്‍…

Read More

ഇതൊക്കെയെന്ത്! മുടി ചീകിയൊതുക്കി കണ്ണാടിയും വച്ച് അടിപൊളി ലുക്കിലുള്ള ജോളിയെ കണ്ട് വാപൊളിച്ച് ആളുകള്‍; വൈദ്യ പരിശോധനയ്ക്ക് എത്തിയത് മിസ് കൂളായി…

നഷ്ടപ്പെട്ട ഗ്ലാമര്‍ വീണ്ടെടുത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി ആളുകളെയാകെ ഞെട്ടിക്കുകയാണ്. പോലീസ് കസ്റ്റഡിയിലെ ജീവിതം തനിക്ക് യാതൊരു അലോസരവുമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖഭാവം. ആറുപേരെ കൊന്നതിന്റെ പശ്ചാത്താപം ലവലേശം പോലും ആ മുഖത്ത് കാണാനില്ല. ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലില്‍ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവര്‍. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാന്‍ പോലും…

Read More

സയനൈഡ് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചതും ജോളി തന്നെ; ലക്ഷ്യം മറ്റൊന്നായിരുന്നു…

കൂടത്തായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ ആദ്യ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തത് 47 ഗുളികകള്‍ ആയിരുന്നു. ഇത് വ്യക്തമായ ഉദ്ദേശ്യത്തോടെ ജോളി തന്നെ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അറസ്റ്റിലാകും മുമ്പ് അഭിഭാഷകന്റെ നിര്‍ദേശം പ്രകാരമാണ് കാഴ്ചയില്‍ സയനൈഡിനോടു സാദൃശ്യം തോന്നുന്ന ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചത്. തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു നല്‍കി പോലീസിനെ വഴി തെറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു പിടിച്ചെടുത്ത ഗുളിക സനനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം മൂന്നു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.

Read More

വെളുക്കെ ചിരിച്ചും നുണ പറഞ്ഞും അവര്‍ നമുക്കിടയിലും കാണും അത്തരക്കാര്‍; അവരോട് അടുത്തിട പഴകുന്നവര്‍ക്കേ തനിനിറം മനസ്സിലാകൂ; സൈക്കോപ്പാത്തുകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

കൂടത്തായി കൊലപാതക പരമ്പര അക്ഷരാര്‍ഥത്തില്‍ രാജ്യത്തെത്തന്നെയാണ് ഞെട്ടിച്ചത്. ഓരോ ദിവസവും പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ആ ഞെട്ടലിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പ്രതി ജോളി സൈക്കോപ്പാത്ത് ആണെന്ന രീതിയിലുള്ള പ്രചരണമാണ് ആദ്യ നാളുകള്‍ മുതല്‍ നടക്കുന്നത്. കൊടുംക്രൂരതകള്‍ ഉള്ളിലൊളിപ്പിച്ച് ചിരിക്കുന്ന പൊയ്മുഖവുമായി സൈക്കോപ്പാത്തുകള്‍ നമുക്കിടയിലും ഉണ്ടാവാം. അത്തരക്കാരെക്കുറിച്ചുള്ള ഡോ. സി ജെ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ സൈക്കോപ്പതിയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല. പുറമെയുള്ള ആകര്‍ഷണ വ്യക്തിത്വത്തിനുള്ളില്‍ ഈ സ്വഭാവങ്ങള്‍ ഒളിപ്പിച്ചു വച്ച് അവരില്‍ ചിലര്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയില്‍ പോലും തിളങ്ങി നില്‍ക്കാറുണ്ട്. മറ്റുള്ളവരോട് അനുതാപമില്ലാതെ, സ്വന്തം ഉയര്‍ച്ചക്കായി സമര്‍ത്ഥമായി തരികിട നടത്തിയും, ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും, നുണപറഞ്ഞു…

Read More

ഡോക്ടറായി എസി റൂമില്‍ ഇരിക്കാമായിരുന്നിട്ടും പ്രണയിച്ചത് കാക്കിയെ ! മന്ത്രിമാരെപ്പോലും വകവെയ്ക്കാത്ത ഐപിഎസുകാരി;’സൈക്കോ’ ജോളിയെ പഴുതടച്ച് അകത്താക്കാന്‍ നിയോഗിക്കപ്പെട്ട ദിവ്യ ഗോപിനാഥിനെക്കുറിച്ചറിയാം…

കൂടത്തായി കൊലപാതക പരമ്പരയിലൂടെ ജോളി എന്ന സ്ത്രീ ഞെട്ടിച്ചത് മലയാളികളെ ഒന്നടങ്കമാണ്. ഇതുവരെ ഇന്ത്യയില്‍ ഒരു വനിതയും ചെയ്യാത്ത കൃത്യമാണ് ജോളി ചെയ്തത് എന്ന് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെയാണ്.അന്വേഷണ സംഘത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ ഒരു പ്രത്യേക സംഘത്തെ കൂടി നിയമിച്ചപ്പോഴാണ് ഐടി സെല്‍ പൊലീസ് സൂപ്രണ്ടന്റ് ഡോ. ദിവ്യ വി ഗോപിനാഥിനെയും ഉള്‍പ്പെടുത്തിയത്. കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ് ദിവ്യ. കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥയായ ഇവര്‍ കേരളത്തിലേക്ക് എത്തിയത് കുറച്ചു കാലം മുമ്പാണ്. കര്‍ണാടക കേഡറിലായിരുന്ന ഈ ഉദ്യോഗസ്ഥ സെന്‍ട്രല്‍ കേഡറില്‍ ഡെപ്യൂട്ടേഷനിലാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ വച്ച് മന്ത്രിയുടെ കാര്‍ കടത്തിവിടാതെ തടഞ്ഞും അതിന് മന്ത്രിയുടെ അധിക്ഷേപമേല്‍ക്കേണ്ടി വന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥയാണ് ദിവ്യ ഗോപിനാഥ്. ഇക്കഴിഞ്ഞ ജൂലൈ 18ന് തുമകുരു ജില്ലാ ഭരണകൂടത്തെ സുരക്ഷയൊരുക്കുന്നതിന് സഹായിക്കുന്നതിനിടെയായിരുന്നു…

Read More