ത​ട്ടേ​ക്കാ​ട് രാത്രി സഞ്ചാരിയായ കൂരൻ മാ​നി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ത​മം​ഗ​ലം: ത​ട്ടേ​ക്കാ​ട് മാൻ വർഗത്തിലെ രാ​ത്രി സ​ഞ്ചാ​രി​യാ​യ കൂ​ര​മാനി​നെ (​കൂ​ര​ൻ) പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ട്ടേ​ക്കാ​ട് ഞാ​യ​പ്പി​ളി​യി​ൽ ചെ​റി​യ അ​രു​വി​യി​ലാ​ണ് കൂ​ര​മാ​നെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. പ​ക്ഷി സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ച കൂ​ര​മാ​നിന് വനം വകുപ്പ് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി പ​രി​ച​രി​ച്ച് വ​രി​ക​യാ​ണ്.

കൂ​ര​മാ​ൻ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യും പൂ​ർ​ണ ആ​രോ​ഗ്യം പ്രാ​പി​ച്ചാ​ൽ വ​ന​ത്തി​ൽ തു​റ​ന്നു​വി​ടു​മെ​ന്നും വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. മൗ​സ് ഡി​യ​ർ പെ​ണ്‍​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കൂ​ര​മാ​നാ​ണ് ത​ട്ടേ​ക്കാ​ട് ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യ​യി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ക്ഷി​ക​ളോ മ​റ്റോ ആ​ക്ര​മി​ച്ച് വെ​ള്ള​ത്തി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കേ​ര​ള​ത്തി​ലെ വ​നാ​ന്ത​ര​ങ്ങ​ളി​ൽ അ​ങ്ങി​ങ്ങാ​യി ഇ​വ​യെ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി സ​ഞ്ചാ​രി​യാ​യ കൂ​ര​മാ​നു​ക​ളെ സാ​ധാ​ര​ണ​യാ​യി അ​ടു​ത്തു കാ​ണാ​ൻ ക​ഴി​യാ​റി​ല്ല. കു​ള​ന്പു​ള്ള ജീ​വി​ക​ളി​ലും മാ​ൻ വ​ർ​ഗ​ത്തി​ലും ഏ​റ്റ​വും ചെ​റു​താ​ണ് കൂ​ര​മാ​നു​ക​ൾ. സ​സ്യ​ഭു​ക്കു​ക​ളാ​യ കൂ​ര​മാ​നു​ക​ളു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം നി​ല​ത്തു വീ​ണു കി​ട​ക്കു​ന്ന പ​ഴ​ങ്ങ​ളും, ഇ​ല​ക​ളും, പു​ല്ലു​മാ​ണ് ചാ​ര​നി​റ​മു​ള്ള ഇ​വ​യു​ടെ ദേ​ഹ​ത്ത് വ​ര​ക​ളും കാ​ണാം.

Related posts