കൃ​ഷി​യി​ടത്തിൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ  സംഭവം; വാ​ഹ​ന ഡ്രൈ​വ​ർ പി​ടി​യി​ൽ; ഡ്രൈവറെ കുടുക്കിയത് സിസിടിവിയിലെ ദൃശ്യങ്ങൾ

പി​റ​വം: കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ ലോ​റി​യും, ഡ്രൈ​വ​റും ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി. ടാ​ങ്ക​ർ ലോ​റി​യു​ടെ ഡ്രൈ​വ​റാ​യ വൈ​ക്കം കു​ട​വെ​ച്ചൂ​ർ ഒ​റ്റി​യാ​നി​ച്ചി​റ വീ​ട്ടി​ൽ വി​ജി(42)​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​മ​മം​ഗ​ല​ത്താ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.

ഇ​തു സം​ബ​ന്ധി​ച്ച് അ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​രേ​യും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​മ​മം​ഗ​ല​ത്തു​നി​ന്നും കൊ​ണ്ടു​പോ​യ മാ​ലി​ന്യം ഇ​വി​ടെ​ത്ത​ന്നെ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി.

ക​ട​വ് ജം​ഗ്ഷ​ന് സ​മീ​പം റി​ട്ട​യ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​യി​ൽ നി​ന്നു​മു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​മാ​ണ് കൊ​ണ്ടു​പോ​യ​ത്. ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ലേ​ക്കാ​ണ് മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്ന​ത്.

രാ​മ​മം​ഗ​ലം പു​ഴ​യി​ലെ പാ​ന്പൂ​രി​ച്ചാ​ലി​ൽ നി​ന്നും ഒ​ഴു​കു​ന്ന തോ​ടാ​യി​രു​ന്ന ല​ക്ഷ്യ​മെ​ങ്കി​ലും ഇ​രു​ട്ടി​ൽ സ്ഥ​ലം മാ​റി​പ്പോ​യി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച വ​ള​ർ​ച്ച​യെ​ത്തി​യ നെ​ൽ​കൃ​ഷി​യാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ട​വ് ഭാ​ഗ​ത്തു​നി​ന്നും ത​ലേ​ദി​വ​സം രാ​ത്രി 12-മ​ണി​യോ​ടെ മാ​ലി​ന്യ​മെ​ടു​ത്തി​രു​ന്ന​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യം കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റും ല​ഭി​ച്ചു. വാ​ഹ​ന​മ​ട​ക്കം പി​ടി​ച്ചെ​ടു​ത്ത് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി എ​സ്ഐ എം.​പി. എ​ബി പ​റ​ഞ്ഞു.

Related posts