കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റെ നി​ർ​ബ​ന്ധി​ച്ചു രാ​ജി​വ​യ്പി​ച്ചു; ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതിന്‍റെ പ്രതികാരമാണ് രാജി

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റെ നി​ർ​ബ​ന്ധി​ച്ചു രാ​ജി​വ​യ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഡോ​ക്ട​ർ ജി​നേ​ഷി​ൽ​നി​ന്നാ​ണ് നി​ർ​ബ​ന്ധി​ത രാ​ജി എ​ഴു​തി​വാ​ങ്ങി​യ​ത്. അ​ടു​ത്തി​ടെ, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നെ​തി​രേ ഡോ​ക്ട​ർ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​ർ​ബ​ന്ധി​ത രാ​ജി എ​ഴു​തി​വാ​ങ്ങി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്.

Related posts