കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗിയെ വട്ടംകറക്കാൻ? മണിക്കൂറുകൾ വരിനിന്ന് ഡോക്ടറെ കാണുമ്പോൾ സംഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് രോഗികൾ പറയുന്നത്….

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിലെ പു​തി​യ ഒ​പി ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ നി​ന്നും താ​ത്‌‌കാലി​ക ജീ​വ​ന​ക്കാ​ർ ഒ​ പി ചീ​ട്ട് ന​ൽ​കു​ന്ന​ത് രോഗികൾക്ക് ദുരിതമാകുന്നതായി പരാതി. വ​യ​റുവേ​ദ​ന​യു​മാ​യി വ​രു​ന്ന രോ​ഗി​ക്ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്്ട​റെ കാ​ണി​ക്കു​വാ​ൻ ഒ പി ചീ​ട്ട് ന​ൽ​കേ​ണ്ട​തി​നു പ​ക​രം മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.

മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ന്ന് ഡോ​ക്ട​റെ കാ​ണു​ന്പോ​ൾ ജ​ന​റ​ൽ സ​ർ​ജ​റി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് രോ​ഗി​യെ ആ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് പ​റ​ഞ്ഞു വി​ടു​ന്നു. പി​ന്നീ​ട് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ​ത്തി ഡോ​ക്ട​റെ ക​ണ്ടു ക​ഴി​യു​ന്പോ​ൾ എ​ക്സ്റേ ഉ​ൾ​പ്പെ​ടെ മ​റ്റേ​തെ​ങ്കി​ലും പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേ​ശി​ച്ചാ​ൽ സ​മ​യ​ക്കു​റ​വ് മൂ​ലം അ​ന്നു ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി അ​തി​ന്‍റെ ഫ​ലം കാ​ണി​ക്കു​വാ​ൻ ക​ഴി​യാ​തെ വ​രു​ന്നു.

വീ​ണ്ടും അ​ടു​ത്ത ആ​ഴ്ച​യി​ലെ ഒ​ പി ദി​വ​സം ഡോ​ക്‌‌ടറെ കാ​ണാ​ൻ വ​രേ​ണ്ടി വ​രു​ന്നു. ഇ​ത് രോ​ഗി​ക​ൾ​ക്കും കൂ​ടെ​യെ​ത്തു​ന്ന​വ​ർ​ക്കും നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കുന്നു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ൾ ത​ന്‍റെ രോ​ഗ​വി​വ​രം പ​റ​ഞ്ഞു. കൗ​ണ്ട​റി​ലി​രു​ന്ന എ​ച്ച്ഡി​എ​സ് ജീ​വ​ന​ക്കാ​രി ഇ​വ​ർ​ക്ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് ചീ​ട്ടു​കൊ​ടു​ത്തു.

മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ന്ന ശേ​ഷം ഡോ​ക്ട​റു​ടെ മു​റി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ​യ​ല്ല സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ചെ​ന്ന് അ​ന്വേ​ഷി​ക്കു​വാ​ൻ പ​റ​ഞ്ഞു​വി​ടു​ന്ന​ത്. രോഗി അ​വി​ടെ​ത്തി ക്യൂ​വി​ൽ നി​ന്നു സ​ർ​ജ​റി ജീ​വ​ന​ക്കാ​രെ ക​ണ്ട​പ്പോ​ഴാ​ണ് ഇ​ത് ഫി​സി​യോ ​തെ​റാ​പ്പി​യിലാ​ണ് കാ​ണി​ക്കേ​ണ്ട​തെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്.

തു​ട​ർ​ന്ന് ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കു​വാ​ൻ ശ്ര​മം ന​ട​ത്തു​ന്പോ​ഴാ​ണ് വെ​ള്ളി​യാ​ഴ്ച ഫി​സി​യോ​തെ​റാ​പ്പി ഒ​പി ഇ​ല്ലെ​ന്ന​റി​യു​ന്ന​ത്. പി​ന്നീ​ട് രോ​ഗി ത​ന്‍റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മു​ൻ കാ​ല​ങ്ങ​ളി​ൽ വ​ള​രെ സ​ർ​വീ​സു​ള്ള സ്ഥി​രം ജീ​വ​ന​ക്കാ​രെ​യാ​ണ് ഒ​ പി ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രു​ന്ന​ത്.

ഇ​വ​രോ​ട് ഒ ​പി ചീ​ട്ട് എ​ടു​ക്കു​വാ​ൻ വ​രു​ന്ന രോ​ഗി​യോ ബ​ന്ധു​ക്ക​ളോ രോ​ഗ​വി​വ​രം പ​റ​ഞ്ഞാ​ൽ ഏ​ത് വി​ഭാ​ഗ​ത്തി​ലേ​ക്കു രോ​ഗി പോ​ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഏ​ത് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്‌‌ടറെ​യാ​ണ് കാ​ണേ​ണ്ട​തെ​ന്നും ആ ​വി​ഭാ​ഗ​ത്തി​ലെ ഡോ​ക്്ട​റു​ടെ മു​റി​യു​ടെ ന​ന്പ​ർ കൂ​ടി ഒ​പി ചീ​ട്ടി​ലെ​ഴു​തി​യാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യി​രു​ന്ന​ത്.

ക​ന്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​രെ​ന്ന പേ​രി​ൽ എ​ച്ച്ഡി​സി വ​ഴി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു രോ​ഗി​ക്ക് ഏ​തു വി​ഭാ​ഗ​ത്തി​ലേ​ക്ക് ഒ ​പി ചീ​ട്ട് ന​ൽ​ക​ണ​മെ​ന്ന​റി​യി​ല്ലെ​ന്നും അ​വ​ർ​ക്ക് തോ​ന്നു​ന്ന​തു പോ​ലെ ഒ​ പി ചീ​ട്ട് ന​ൽ​കു​ക​യാ​ണെ​ന്നും രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ആ​ക്ഷേ​പി​ക്കു​ന്നു.

അ​തി​നാ​ൽ രോ​ഗ​വി​വ​രം കേ​ട്ടു ബ​ന്ധ​പ്പെ​ട്ട ഏ​തു വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് രോ​ഗി​ക്ക് പോ​കേ​ണ്ട​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ് ഒ ​പി ചീ​ട്ട് ന​ൽ​കു​വാ​ൻ ക​ഴി​വു​ള്ള ജീ​വ​ന​ക്കാ​രെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ നി​യ​മി​ച്ച് രോ​ഗി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു വ​രി​ക​യാ​ണ്.

Related posts

Leave a Comment