പണിയായി! ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി; ശി​പാ​ർ​ശ ചെ​യ്ത​ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്

സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം.

മ​ട്ട​ന്നൂ​ർ എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ഹോ​ദ​രി​ക്കാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ത​ല​ശേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കി​യ​ത്.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ ശി​പാ​ർ​ശ ക​ത്തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ജോ​ലി തേ​ടി കോ​ൺ​ഗ്ര​സ് നേ​താ​വി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. പെ​ൺ​കു​ട്ടി ജോ​ലി രാ​ജി വ​ച്ചെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സും കെ​എ​സ്‌​യു​വും ക​ണ്ണൂ​ർ ഡി​സി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ലി ന​ൽ​കി​യ​തി​നെ കു​റി​ച്ചും ശി​പാ​ർ​ശ ക​ത്ത് ന​ൽ​കി​യ​തി​നെ കു​റി​ച്ചും ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി

ക​ണ്ണൂ​ർ: ശു​ഹൈ​ബി​ന്‍റെ കൊ​ല​യാ​ളി​യു​ടെ സ​ഹോ​ദ​രി​ക്ക് ജോ​ലി ന​ൽ​കി​യ സം​ഭ​വം ഡി​സി​സി അ​ന്വേ​ഷി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ ആ​വ​ശ്യ​പ്പെ​ട്ടു.

ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി കൊ​ടു​ത്ത സം​ഭ​വ​ത്തെ കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​ജി​ൽ മാ​ക്കു​റ്റി.

ജോ​ലി​ക്കു​ള്ള ശി​പാ​ർ​ശ​യ്ക്കു​ള്ള ക​ത്ത് ന​ൽ​കി​യ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണം. പാ​ർ​ട്ടി​യെ ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ട് വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

Related posts

Leave a Comment