കോ​ട്ട​യം ന​സീ​ർ സം​വി​ധാ​യ​ക​നാ​കു​ന്നു; നാ​യ​ക​ൻ യുവതാരം

സ​ലീം കു​മാ​റി​നും ര​മേ​ഷ് പി​ഷാ​ര​ടി​ക്കും പി​ന്നാ​ലെ പ്ര​ശ​സ്ത മി​മി​ക്രി അ​വ​താ​ര​ക​നും ഹാ​സ്യ ന​ട​നു​മാ​യ കോ​ട്ട​യം ന​സീ​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. “ടോ​ർ​ച്ച്’ ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​പ്പാ​നി ശ​ര​ത്കു​മാ​റാ​ണ് നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ന​വാ​ഗ​ത​നാ​യ ഇ. ​എ​സ്. സു​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന “കോ​ണ്ട​സ​’​യി​ലും അ​പ്പാ​നി ശ​ര​ത് കു​മാ​റാ​ണ് നാ​യ​ക​ൻ. കോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ വി​ശാ​ൽ നാ​യ​ക​നാ​യ സ​ണ്ട​കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​പ്പാ​നി പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. ഡോമിൻ ഡിസി​ൽ​വ സം​വി​ധാ​നം ചെ​യ്ത ​പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം​ ​ആ​ണ് അ​പ്പാ​നി ശ​ര​ത് അ​വ​സാ​നം അ​ഭി​ന​യി​ച്ച ചി​ത്രം.

Related posts