അരലക്ഷം രൂപ നല്‍കിയില്ലെങ്കില്‍..! ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണംതട്ടി; കോട്ടയത്തുകാര്‍ പറഞ്ഞു തുടങ്ങി ‘ഗുണ്ടകളെ തട്ടിയിട്ട് നടക്കാന്‍ മേലെന്നായി’

കോ​ട്ട​യം: ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം​കൊ​ണ്ടു കോ​ട്ട​യം​കാ​ർ മ​ടുത്തു. ഓ​രോ ​ദി​വ​സവും ഗു​ണ്ട​ക​ളു​ടെ വി​വി​ധ അക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണു കോ​ട്ട​യ​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടി​യ​തി​ന് ഇ​ന്ന​ലെ ഗു​ണ്ട​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പി​ടി​ക്ക​പ്പെ​ട്ട​വ​ർ ഏ​റെ​യും നി​ര​വ​ധി ക്ര​മി​നി​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാണ്.

നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ക​ള​പ്പൂ​ർ കെ.​പി. ബാ​ബു (അ​മ്മി​ണി ബാ​ബു – 54), കു​മാ​ര​ന​ല്ലൂ​ർ പെ​രു​ന്പാ​യി​ക്കാ​ട് സ​ലിം മ​ൻ​സി​ലി​ൽ എ​സ്.​ബി. ഷം​നാ​സ് (37), വ​ട​വാ​തൂ​ർ പ്ലാ​മ്മൂ​ട്ടി​ൽ സാ​ബു കു​ര്യ​ൻ (ചാ​ച്ച – 38), അ​യ്മ​നം പൂ​ന്ത്ര​ക്കാ​വ് പ​തി​മ​റ്റം കോ​ള​നി ജ​യ​പ്ര​കാ​ശ് (മൊ​ട്ട പ്ര​കാ​ശ് – 42) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

അ​സം സ്വ​ദേ​ശി​യും മാ​ങ്ങാ​ന​ത്ത് കു​ടും​ബ സ​മേ​തം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ അ​ലി അ​ക്ബ​റി(31)നെ​യാ​ണ് ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്. 12 വ​ർ​ഷം മു​ന്പ് കേ​ര​ള​ത്തി​ൽ എ​ത്തി​യ ഇ​യാ​ൾ ഇ​ന്‍റ​ർ​ലോ​ക്ക് നി​ർ​മാ​ണം ന​ട​ത്തി​യാ​ണ് ജീ​വി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കോ​ട്ട​യം മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ എ​ത്തി​യ അ​ലി​യെ ര​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘം ബ​ല​മാ​യി ഓ​ട്ടോ​യി​ൽ വ​ലി​ച്ചു ക​യ​റ്റി കോ​ട്ട​യം ടൗ​ണി​ലും കോ​ടി​മ​ത, പു​തു​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് കോ​ടി​മ​ത​യ്ക്കു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ ഇ​യാ​ളെ ബ​ന്ദി​യാ​ക്കി വ​ച്ചു. അ​ര​ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഇ​യാ​ളെ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​തി​ക​ൾ അ​ലി​യു​ടെ വീ​ട്ടി​ൽ വി​ളി​ച്ച് അ​ര​ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​ലി​യു​ടെ സു​ഹൃ​ത്ത് 30,000 രൂ​പ കോ​ടി​മ​ത ഭാ​ഗ​ത്ത് എ​ത്തി ബാ​ബു​വി​നു ന​ൽ​കി. ബാ​ക്കി 20,000 രൂ​പ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കൈ​മാ​റ​ണ​മെ​ന്നു പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 30,000 രൂ​പ കി​ട്ടി​യ​തോ​ടെ അ​ലി​യെ പ്ര​തി​ക​ൾ വി​ട്ട​യ​ച്ചു. തു​ട​ർ​ന്നാ​ണ് അ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പിടിയിലായവരുടെ പേ​രി​ൽ ചി​ങ്ങ​വ​നം, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം ഈ​സ്റ്റ്, വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീസ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ അ​രു​ണ്‍, ടി. ​ശ്രീ​ജി​ത്ത്, സു​മേ​ഷ്, അ​ഖി​ൽ ദേ​വ്, കു​ര്യ​ൻ മാ​ത്യു, കെ.​പി. മാ​ത്യു, പി.​എ​ൻ. മ​നോ​ജ്, കെ.​കെ. സ​ന്തോ​ഷ്, ടി.​ജെ. സ​ജീ​വ്, സി.​കെ. ന​വീ​ൻ, സി. ​സു​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment