പ്രാ​യം കു​റ​വാ​ണെ​ങ്കി​ലും മ​ക​ൾ ധൈ​ര്യ​ശാ​ലി​! അ​രി​ത​യു​ടെ വീ​ട്ടി​ലേ​ക്കു ‘റി​വേ​ഴ്സ് ഗി​യ​റി​ട്ട്’ പ്രി​യ​ങ്ക; സ്ഥാ​നാ​ര്‍​ഥി​യു​ടെ മാ​താ​പി​താ​ക്ക​ളെ തെ​ര​ഞ്ഞ് പാ​ര്‍​ട്ടി​ക്കാ​രു​ടെ നെ​ട്ടോ​ട്ടം

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി

കാ​യം​കു​ളം: കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക​ഗാ​ന്ധി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം.

ദേ​ശീ​യ പാ​ത​യി​ലെ റോ​ഡ് ഷോ​യി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി കാ​യം​കു​ള​ത്തെ​ത്തി​യ​പ്പോ​ൾ അ​രി​ത​യു​ടെ ദേ​വി​കു​ള​ങ്ങ​ര​യി​ലെ വീ​ട് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ളെ കാ​ണ​ണ​മെ​ന്നും ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചേ​പ്പാ​ട് എ​ൻ​ടി​പി​സി ഗ്രൗ​ണ്ടി​ൽ​നി​ന്ന് അ​രി​ത​യു​മൊ​ത്ത്, തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു റോ​ഡ് ഷോ. ​കാ​യം​കു​ളം ഒ​എ​ൻ​കെ ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ടു​ത്താ​ണെ​ന്ന് അ​രി​ത പ​റ​ഞ്ഞി​രു​ന്നു.

ദേ​ശീ​യ പാ​ത​യി​ൽ പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തി​രി​യു​ന്ന റോ​ഡ് ക​ഴി​ഞ്ഞ​പ്പോ​ൾ അ​രി​ത​യു​ടെ വീ​ട് എ​വി​ടാ​ണെ​ന്നു പ്രി​യ​ങ്ക ചോ​ദി​ച്ചു.

അ​പ്പോ​ഴേ​ക്കും വാ​ഹ​നം ക​മ​ലാ​ല​യം ജം​ഗ്ഷ​നി​ലെ​ത്തി​യി​രു​ന്നു. കാ​ർ പി​ന്നോ​ട്ടെ​ടു​ക്കാ​ൻ ഡ്രൈ​വ​ർ സ​ന്തോ​ഷി​ന് പ്രി​യ​ങ്ക നി​ർ​ദേ​ശം ന​ൽ​കി.

പ്രി​യ​ങ്ക എ​ത്തു​ന്പോ​ൾ വീ​ട് പൂ​ട്ടി​യി​ട്ട നി​ല​യി​ല്‍!. അ​രി​ത​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ തു​ള​സീ​ധ​ര​നും ആ​ന​ന്ദ​വ​ല്ലി​യും ഈ ​സ​മ​യം ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡ് ഷോ ​കാ​ണു​വാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് മി​നി​റ്റി​ന​കം മാ​താ​പി​താ​ക്ക​ളെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി​ച്ചു.

വീ​ട്ടു​മു​റ്റ​ത്ത് പ്രി​യ​ങ്ക​യെ ക​ണ്ട ഇ​രു​വ​രും സ​ന്തോ​ഷം​കൊ​ണ്ടു മ​തി​മ​റ​ന്നു. ഇ​രു​വ​രെ​യും ചേ​ർ​ത്തു നി​ർ​ത്തി പ്രി​യ​ങ്ക അ​വ​ർ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു.

പ്രാ​യം കു​റ​വാ​ണെ​ങ്കി​ലും മ​ക​ൾ ധൈ​ര്യ​ശാ​ലി​യാ​ണെ​ന്നു പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​വി​ടെ​ക്കൂ​ടി​യ​വ​രോ​ടു കു​ശ​ലം പ​ങ്കു​വ​യ്ക്കാ​നും പ്രി​യ​ങ്ക മ​റ​ന്നി​ല്ല.

Related posts

Leave a Comment