പാ​ൽ​ചു​ര​ത്ത് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ർ മ​രി​ച്ചു

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ൽ പാ​ൽ​ചു​ര​ത്ത് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സെ​ന്തി​ൽ​കു​മാ​റാ​റാ​ണ് (54) മ​രി​ച്ച​ത്. സ​ഹാ​യി സെ​ന്തി​ൽ (44) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ പാ​ൽ​ചു​രം ആ​ശ്ര​മം ജം​ഗ്ഷ്നു മു​ക​ളി​ലാ​യി​രു​ന്നു അ​പ​ക​ടം. ഛത്തീ​സ്ഗ​ഡി​ൽ നി​ന്നും ക​മ്പി​യു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട​താ​കാം കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

റോ​ഡി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി മ​ര​ത്തി​ൽ ത​ട്ടി ത​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പേ​രാ​വൂ​രി​ൽ നി​ന്നും മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും കേ​ള​കം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment