ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു;  ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് കോ​ട്ട​യത്തെ  വ​സ​തി​യി​ൽവെച്ചായിരുന്നു അന്ത്യം

കോ​ട്ട​യം: ഡിറ്റക്‌ടിവ് നോ​വ​ൽ ര​ച​ന​യി​ൽ വി​സ്മ​യം തീ​ർ​ത്ത മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ കോ​ട്ട​യം പു​ഷ്പ​നാ​ഥ് (80) അ​ന്ത​രി​ച്ചു. സ​ക്ക​റി​യ എ​സ് എ​ന്ന പു​ഷ്പ​നാ​ഥ് കാ​രാ​പ്പു​ഴ ഗ​വ. എ​ച്ച്എ​സി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ര​ച​ന​യി​ൽ സ​ജീ​വ​മാ​കാ​ൻ അ​ധ്യാ​പ​ന​ത്തി​ൽ​നി​ന്നും വി​ആ​ർ​എ​സ് നേ​ടി വീ​ട്ടി​ൽ നോ​വ​ൽ ര​ച​ന​യു​ടെ പു​തി​യൊ​രു പ്ര​പ​ഞ്ചം സൃ​ഷ്ടി​ച്ചു

മ​ല​യാ​ള​ര​ച​ന​ക​ളി​ൽ പ​ല​തും തെ​ലു​ങ്ക്, ക​ന്ന​ഡ, ത​മി​ഴ് ഭാ​ഷ​ക​ളി​ലേ​ക്ക് ത​ർ​ജ​മ ചെ​യ്തി​ട്ടു​ണ്ട്. ബ്ര​ഹ്മ​ര​ക്ഷ​സ്, ചു​വ​ന്ന അ​ങ്കി എ​ന്നീ നോ​വ​ലു​ക​ൾ സി​നി​മ​യാ​യി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് കോ​ട്ട​യം സി​എ​സ്ഐ ക​ത്തീ​ഡ്ര​ലി​ൽ. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് കോ​ട്ട​യം ചു​ങ്ക​ത്തു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം.

മ​ക​ൻ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ സ​ലീം പു​ഷ്പ​നാ​ഥ് ഒ​രു മാ​സം മു​ൻ​പാ​ണ് നി​ര്യാ​ത​നാ​യ​ത്.മൂ​ന്നൂ​റി​ലേ​റെ ഡി​റ്റക്‌ടിവ് നോ​വ​ലു​ക​ൾ ര​ചി​ച്ച് മ​ല​യാ​ളി​ക​ളി​ൽ വാ​യ​ന​യു​ടെ വി​സ്മ​യം തീ​ർ​ത്ത പു​ഷ്പ​നാ​ഥ് പ​തി​നെ​ട്ടാം വ​യ​സി​ൽ സാ​ഹി​ത്യ ലോ​ക​ത്തെ​ത്തി. ടൈ​മൂ​ർ എ​ന്ന പേ​രി​ലും ര​ച​ന ന​ട​ത്തി​യി​ട്ടു​ണ്ട്. 1960ക​ളി​ൽ ആ​റു പ​തി​റ്റാ​ണ്ട് തു​ട​ർ​ച്ച​യാ​യി ര​ച​നാ​ലോ​ക​ത്ത് തു​ട​ർ​ന്നു.

കോ​ട്ട​യം ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ൽ ഒ​രേ സ​മ​യം ഒ​ന്നി​ലേ​റെ നോ​വ​ലു​ക​ൾ എ​ഴു​തി​യ കാ​ല​മു​ണ്ട്.ഓ​രോ വാ​രി​ക​യ്ക്കും ഓ​രോ ദി​വ​സം വീ​തം ഓ​രോ അ​ധ്യാ​യ​ത്തി​നാ​യി മാ​റ്റി​വ​ച്ച കാ​ല​വു​മു​ണ്ട്. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 12 വ​രെ എ​ഴു​ത്തു തു​ട​ർ​ന്ന തി​ര​ക്കി​ന്‍റെ കാ​ല​വും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ഒ​ന്നി​ലേ​റെ പേ​രെ ഇ​രു​ത്തി ഒ​രേ സ​മ​യം ഒ​ന്നി​ലേ​റെ നോ​വ​ൽ പ​റ​ഞ്ഞു കൊ​ടു​ത്ത് എ​ഴു​ത്തി​ച്ചും ഇ​ദ്ദേ​ഹം വി​സ്മ​യം തീ​ർ​ത്തു.ബി​എ ച​രി​ത്ര​ബി​രു​ദ​ധാ​രി​യാ​ണ്. ഭാ​ര്യ മ​റി​യാ​മ്മ. മ​ക്ക​ൾ: സ​ലീം പു​ഷ്പ​നാ​ഥ്, സീ​നു പു​ഷ്പ​നാ​ഥ്, ജെ​മി പു​ഷ്പ​നാ​ഥ്.

Related posts