അടുത്ത പത്ത് സീസണും നടത്താന്‍ തയാറായിരിക്കുകയാണ് ആര്യ! എന്നാല്‍ ആദ്യ സീസണിന്റെ കാര്യം ഞാനറിയുന്നത് പത്ത് ദിവസം മുമ്പാണ്; വിവാദ റിയാലിറ്റി ഷോയേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അവതാരിക സംഗീത

വധുവിനെ കണ്ടെത്താനായി നടന്‍ ആര്യ നടത്തി വന്നിരുന്ന എങ്കവീട്ടു മാപ്പിളൈ ഉയര്‍ത്തിയ വിവാദങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. ഓരോ ദിവസവും റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങള്‍ വിവാദമാവുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഷോയുടെ അവതരാകയായ സംഗീത രംഗത്തെത്തിയിരിക്കുന്നു. സംഗീതയുടെ വാക്കുകളിങ്ങനെ…

ആദ്യ ഷോയുടെ കാര്യം തന്നെ ഞാനറിയുന്നത് അത് തുടങ്ങുന്നതിന് പത്തുദിവസം മുമ്പ് മാത്രമാണ്. അതിനുശേഷം മാത്രമാണ് അവരെന്റെ അടുത്തു വന്നത്. അപ്പോള്‍ എന്നാണ് ഷോ തുടങ്ങുന്നതെന്ന് ഞാനെങ്ങനെ പറയും. പക്ഷേ ആര്യ ഒന്നല്ല അടുത്ത ഒരു പത്ത് സീസണും തയ്യാറായാണ് നില്‍ക്കുന്നത്. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ സംഗീത പറഞ്ഞു. സംഗീതയുടെ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതും.

അതേസമയം ആര്യയുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനെന്ന പേരില്‍ നടത്തിയ ആദ്യ ഷോയില്‍ മൊത്തം പതിനാറ് മത്സരാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്തത്. അതില്‍ മലയാളി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഫിനാലെയില്‍ മൂന്ന് പേരാണ് മത്സരിച്ചത്. എന്നാല്‍ ആര്യ ആരെയും തെരഞ്ഞെടുത്തില്ല. തനിക്ക് ഈ മൂന്ന് പെണ്‍കുട്ടികളില്‍ ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ താന്‍ ഒരാളെ തെരഞ്ഞെടുക്കുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

 

 

Related posts