കോ​ഴി​ക്കോ​ട്ട് ജീ​വ​നൊ​ടു​ക്കാ​ൻ റ​ഷ്യ​ൻ യു​വ​തിയുടെ ശ്രമം! ഇവര്‍ താമസിച്ചിരുന്നത്‌ മ​ല​യാ​ളി​യാ​യ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം; കാരണം…

കോ​ഴി​ക്കോ​ട്: കൂ​രാ​ച്ചു​ണ്ടി​ൽ മ​ല​യാ​ളി​യാ​യ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന റ​ഷ്യ​ൻ യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

കാ​ള​ങ്ങാ​ലി​യി​ലെ വ​സ​തി​യി​ൽ സു​ഹൃ​ത്തി​നൊ​പ്പം വ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ഇ​ന്ന​ലെ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നു​ള്ള മാ​ന​സി​ക​പീ​ഡ​നം മൂ​ല​മാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ട്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ​രി​ച​യം സ്ഥാ​പി​ച്ച യു​വ​തി, മൂ​ന്ന് മാ​സം മു​മ്പാ​ണ് ഇ​യാ​ളെ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

യു​വ​തി​യു‌​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment