പു​ഷ്പ​യി​ലെ സാ​മി സാ​മി ഗാ​ന​ത്തി​നൊ​പ്പം ഇ​നി ഡാ​ൻ​സ് ക​ളി​ക്കി​ല്ല! ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി നടി ര​ശ്മി​ക മ​ന്ദാ​ന

സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം പു​ഷ്പ​യി​ലെ സാ​മി സാ​മി എ​ന്ന ഗാ​ന​ത്തി​ന് ഇ​നി ചു​വ​ടു​ക​ൾ വ​യ്ക്കി​ല്ലെ​ന്ന് ന​ടി ര​ശ്മി​ക മ​ന്ദാ​ന.

പാ​ട്ടി​നൊ​പ്പം പ​ല​പ്പോ​ഴാ​യി താ​ൻ ചു​വ​ടു​ക​ൾ വ​യ്ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​നി​യും അ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ പു​റം​വേ​ദ​ന​യും ന​ടു​വേ​ദ​ന​യും അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ്രാ​യം കൂ​ടു​ന്തോ​റു​മു​ണ്ടാ​കു​മെ​ന്നും ര​ശ്മി​ക പ​റ​ഞ്ഞു.

നേ​രി​ട്ട് കാ​ണു​ന്പോ​ൾ ത​ന്‍റെ കൂ​ടെ സാ​മി സാ​മി നൃ​ത്തം ചെ​യ്യാ​മോ എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് താ​രം ഉ​ത്ത​രം ന​ൽ​കി​യ​ത്.

ഇ​തി​നോ​ട​കം ത​ന്നെ ഒ​രു​പാ​ട് ത​വ​ണ സാ​മി സാ​മി​ക്കൊ​പ്പം നൃ​ത്തം ചെ​യ്തു. ഇ​നി​യും ആ ​ചു​വ​ടു വ​ച്ചാ​ൽ ഭാ​വി​യി​ൽ ന​ടു​വേ​ദ​ന വ​രു​മെ​ന്നാ​ണു തോ​ന്നു​ന്ന​ത്. നേ​രി​ട്ട് കാ​ണു​മ്പോ​ൾ മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യാം. ര​ശ്മി​ക പ​റ​ഞ്ഞു.

2021ൽ ​റി​ലീ​സ് ചെ​യ്ത പു​ഷ്പ​യി​ലെ ഗാ​നം അ​ത്ര​യ​ധി​കം ഹി​റ്റാ​യി​രു​ന്നു. 500 മി​ല്യ​നി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു തീ​ർ​ത്ത ഈ ​ഗാ​ന​ത്തി​ന്‍റെ സി​ഗ്നേ​ച്ച​ർ സ്റ്റെ​പ്പു​ക​ൾ​ക്ക് പ​ല​വേ​ദി​ക​ളി​ലാ​യി ര​ശ്മി​ക ചു​വ​ടു​വ​യ്ച്ചി​രു​ന്നു.

26കാ​രി​യാ​യ ര​ശ്മി​ക തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ്. പു​ഷ്പ ദ ​റൂ​ൾ, അ​നി​മ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് താ​ര​ത്തി​ന്‍റേ​താ​യി ഇ​നി റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment