ഭ​​ക്ഷ്യവി​​ഷ​​ബാ​​ധ​​യേ​​റ്റ് ന​​ഴ്സ് മ​​രി​​ച്ച കേസ്; മുഖ്യ പ്രതിയായ ചീ​​ഫ് കു​​ക്ക് സി​​റാ​​ജു​​ദ്ദീ​​നെ ഒളിത്താവളത്തിൽ നിന്ന് പൊക്കി കോട്ടയത്തെ പോലീസ്


കോ​​ട്ട​​യം: ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ​​യേ​​റ്റ് യു​​വ​​തി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ പ്ര​​ധാ​​ന പ്ര​​തി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മ​​ല​​പ്പു​​റം തി​​രൂ​​ര്‍ മേ​​ല്‍​മു​​റി പാ​​ല​​ത്തി​​ങ്ക​​ല്‍ ഭാ​​ഗ​​ത്ത് പി​​ലാ​​ത്തോ​​ട്ട​​ത്തി​​ല്‍ മു​​ഹ​​മ്മ​​ദ് സി​​റാ​​ജു​​ദ്ദീ(20) നെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ 29ന് ​​സം​​ക്രാ​​ന്തി​​യി​​ലു​​ള്ള ഹോ​​ട്ട​​ലി​​ല്‍ നി​​ന്ന് ഓ​​ര്‍​ഡ​​ര്‍ ചെ​​യ്തു​​വ​​രു​​ത്തി​​യ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് കി​​ളി​​രൂ​​ര്‍ പാ​​ല​​ത്ത​​റ വി​​നോ​​ദ് കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ ന​​ഴ്‌​​സു​​മാ​​യ ര​​ശ്മി രാ​​ജ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യെ തു​​ട​​ര്‍​ന്ന് മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.

തു​​ട​​ര്‍​ന്ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഹോ​​ട്ട​​ലി​​ലെ ചീ​​ഫ് കു​​ക്കാ​​യ സി​​റാ​​ജു​​ദ്ദീ​​ന്‍ ഒ​​ളി​​വി​​ല്‍ പോ​​വു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ര്‍​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ക്കു​​ക​​യും ഇ​​യാ​​ള്‍​ക്കു​​വേ​​ണ്ടി തി​​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്ത​​തി​​നൊ​​ടു​​വി​​ല്‍ ഇ​​യാ​​ളെ മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ കാ​​ടാ​​മ്പു​​ഴ​​യി​​ല്‍​നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി, കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്‌​​ഐ ടി. ​​ശ്രീ​​ജി​​ത്ത്, ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​സ്‌​​ഐ​​മാ​​രാ​​യ വി. ​​വി​​ദ്യ, എം.​​സി. പ​​വ​​ന​​ന്‍, സി​​പി​​ഒ​​മാ​​രാ​​യ വി.​​കെ. അ​​നീ​​ഷ്, പി.​​വി. പ്ര​​വീ​​ൺ, സു​​ബീ​​ഷ്, രാ​​കേ​​ഷ്, അ​​നീ​​ഷ് എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.

പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൂ​​ടു​​ത​​ല്‍ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Related posts

Leave a Comment