പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ കിട്ടിയ അവസരം കളഞ്ഞില്ല;   കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചുകൊന്നു എഴുമറ്റൂരുകാർ


എ​ഴു​മ​റ്റൂ​ർ എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ ചൂ​ര​നോ​ലി ഭാ​ഗ​ത്ത് നാ​ളു​ക​ളാ​യി കൃ​ഷി ഭൂ​മി​യി​ൽ ഇ​റ​ങ്ങി നി​ര​ന്ത​ര​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നിക​ളി​ൽ ര​ണ്ട് എ​ണ്ണ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ന്നു.

റാ​ന്നി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്താ​ൽ തോ​ക്ക് ലൈ​സ​ൻ​സ് ഉ​ള്ള​തും കൃ​ഷി​ഭൂ​മി​യി​ൽ ഇ​റ​ങ്ങു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടൂ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കി​ട്ടു​ള്ള​തു​മാ​യ വാ​യ്പ്പൂ​ര് കു​ന്നും​പു​റ​ത്ത് ജോ​സ് പ്ര​കാ​ശാണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പന്നികളെ വെ​ടി​വ​ച്ച് കൊ​ന്നത്.

എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട് അ​യി​രൂ​ർ, ചെ​റു​കോ​ൽ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടൂ പ​ന്നി ശ​ല്യം അ​തി​രു ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ര​വ​ധി പ​ന്നി​ക​ളെ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി റാ​ന്നി ഫോ​റ​സ്റ്റ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​സ​ഹാ​യ​ത്തോ​ട്ട് വെ​ടി​വ​ച്ച് കൊ​ന്ന് ക​ർ​ഷ​ക​രെ സ​ഹാ​യി​ച്ചു വ​രു​ന്നു.

ടീം ​സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​സു​രേ​ഷ് കു​മാ​ർ, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ.​എ​സ്.​നി​ധി​ൻ, എം.​അ​ജ​യ​കു​മാ​ർ, എ​ഴു​മ​റ്റൂ​ർ പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ൻ്റ് ശോ​ഭാ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ൻ്റ് ജ​യ്ക്ക​ബ് കെ. ​എ​ബ്ര​ഹാം, ആ​റാം വാ​ർ​ഡ് മെ​മ്പ​ർ അ​നി​ൽ കു​മാ​ർ, ജോ​യി ഇ​ര​ട്ടി​ക്ക​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം പ​ന്നി​ക​ളു​ടെ ജ​ഡം മ​റ​വ് ചെ​യ്തു.

 

Related posts

Leave a Comment