ജെസ്‌ന തിരോധാനം! കേസ് ഫയലുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ട് ഒരു മാസം പിന്നിട്ടു; ക്രൈം ബ്രാഞ്ചും മെല്ലെപ്പോക്കില്‍

കോ​​ട്ട​​യം: ജെ​​സ്ന മ​​രി​​യ ജ​​യിം​​സി​​ന്‍റെ തി​​രോ​​ധാ​​ന കേ​​സ് ഫ​​യ​​ലു​​ക​​ൾ ക്രൈം ​​ബ്രാ​​ഞ്ചി​​ന് കൈ​​മാ​​റി ഒ​​രു മാ​​സം പി​​ന്നി​​ട്ടി​​ട്ടും അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യി​​ല്ല. പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക്രൈം ​​ബ്രാ​​ഞ്ചി​​നാ​​ണ് കേ​​സ് അ​​ന്വേ​​ഷ​​ണ ഫ​​യ​​ലു​​ക​​ൾ കൈ​​മാ​​റി​​യ​​ത്.

ജെ​​സ്ന​​യു​​ടെ മൊ​​ബൈ​​ൽ, പു​​സ്ത​​ക​​ങ്ങ​​ൾ, ഫോ​​ണ്‍ ഡ​​യ​​റി തു​​ട​​ങ്ങി കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന എ​​ല്ലാ രേ​​ഖ​​ക​​ളും ക്രൈം ​​ബ്രാ​​ഞ്ചി​​നു കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്ത​​വ​​രി​​ൽ നി​​ന്നു ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട പോ​​ലീ​​സ് ഫ​​യ​​ലു​​ക​​ളും ഇ​​തി​​ൽ​​പ്പെ​​ടും. മാ​​ർ​​ച്ച് 22നാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജി​​ലെ ബി​​കോം വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്തു വീ​​ട്ടി​​ൽ ജ​​സ്ന​​യെ കാ​​ണാ​​താ​​യ​​ത്.

വെ​​ച്ചൂ​​ച്ചി​​റ പോ​​ലീ​​സ് അ​​ഞ്ചു മാ​​സം അ​​ന്വേ​​ഷി​​ച്ചി​​ട്ടും സൂ​​ച​​ന​​യൊ​​ന്നും ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക്രൈം ​​ബ്രാ​​ഞ്ചി​​ന് ഫ​​യ​​ൽ കൈ​​മാ​​റി​​യ​​ത്. സൂ​​ച​​ന​​ക​​ളോ സാ​​ധ്യ​​ത​​ക​​ളോ ഇ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​തി​​ൽ ക്രൈം ​​ബ്രാ​​ഞ്ചി​​നും വ​​ലി​​യ താ​​ത്പ​​ര്യ​​മി​​ല്ല. സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജെ​​സ്ന​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു.

Related posts