പണം വരുമ്പോൾ ഹൃദയം കല്ലാകുമോ..! ; ഭക്ഷണം യാചിത്തെത്തിയ കുട്ടിക്ക് ഒന്നും നൽകാതെ ഗ്ലാസ് താഴ്ത്തിപോയി; ര​ശ്മി​ക​യ്ക്കു  സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം

സെ​ലി​ബ്രി​റ്റി​ക​ളു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച​റി​യാ​ന്‍ ആ​രാ​ധ​ക​ര്‍​ക്കു വ​ലി​യ താ​ത്പ​ര്യ​മാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​രാ​ധ​ക​രി​ലെ​ത്തി​ക്കാ​ന്‍ പ​പ്പ​രാ​സി​ക​ള്‍ താ​ര​ങ്ങ​ളു​ടെ പി​ന്നാ​ലെ നി​ഴ​ല്‍ പോ​ലെ​യു​ണ്ടാ​കും.

ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ കാ​ല​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് എ​പ്പോ​ഴും കാ​മ​റ​ക്ക​ണ്ണു​ക​ള്‍ അ​വ​രെ പി​ന്തു​ട​ര്‍​ന്നു കൊ​ണ്ടി​രി​ക്കും.

ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ക​ടു​ത്ത വി​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി ര​ശ്മി​ക മ​ന്ദാ​ന.

ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക. ര​ശ്മി​ക​യ്ക്കെ​തി​രേ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ത​ന്നോ​ട് ഭ​ക്ഷ​ണം ചോ​ദി​ച്ചെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ര​ശ്മി​ക ഒ​ന്നും ന​ല്‍​കാ​തെ പോ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​ത്തി​നെ​തി​രേ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു റ​സ്റ്റ​റ​ന്‍റി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന ര​ശ്മി​ക​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തെ ക​ണ്ട​തും ഒ​രു കു​ട്ടി അ​ടു​ത്ത് വ​രു​ന്ന​തും എ​ന്തെ​ങ്കി​ലും ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​ണ്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​ന്‍റെ പ​ക്ക​ല്‍ ഒ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് ത​ന്‍റെ വ​ണ്ടി​യി​ലേ​ക്ക് ക​യറുക​യാ​ണ് ര​ശ്മി​ക. പി​ന്നാ​ലെ വേ​റൊ​രു കു​ട്ടി​യും താ​ര​ത്തി​ന്‍റെ പു​റ​കെ വ​രു​ന്നു.

എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​ൻ ത​രുമോ എ​ന്നാ​ണ് ആ കു​ട്ടി​യും‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ത​ന്‍റെ പ​ക്ക​ല്‍ ഒ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് താ​രം കാ​റി​ന്‍റെ ഗ്ളാ​സ് താ​ഴ്ത്തു​ന്ന​തും പോ​കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഈ ​വീ​ഡി​യോ ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തീ​ര്‍​ത്തും സാ​ധാ​ര​ണ​മാ​യൊ​രു വീ​ഡി​യോ ആ​ണെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​പ്പോ​ള്‍ ര​ശ്മി​ക​യ്ക്കെ​തി​രേ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​തെ പോ​യ ര​ശ്മി​ക ക്രൂ​ര​യാ​ണെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പ​റ​യു​ന്ന​ത്. പ​ണം വ​രു​മ്പോ​ള്‍ ഇ​വ​രു​ടെ ഹൃ​ദ​യം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്നു.

എ​ന്തെ​ങ്കി​ലും കൊ​ടു​ക്കാ​മാ​യി​രു​ന്നു. അ​വ​ര്‍​ക്കെ​ന്തി​ങ്കി​ലും ന​ല്‍​കി​യാ​ല്‍ ഇ​വ​ള്‍​ക്കെ​ന്ത് ന​ഷ്ട​പ്പെ​ടാ​നാ​ണ്, ക​ണ്ടി​ട്ട് സ​ങ്ക​ടം വ​രി​ക​യാ​ണെ​ന്നൊ​ക്കെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ക​മ​ന്‍റുക​ള്‍.

എ​ന്നാ​ല്‍ താ​ര​ത്തെ ക​ട​ന്നാ​ക്ര​മി​ക്കാ​ന്‍ മാ​ത്ര​മൊ​ന്നു​മി​ല്ലെ​ന്നും ക​മ​ന്‍റു​ക​ള്‍ ക​ണ്ടാ​ല്‍ തോ​ന്നും ഈ ​നാ​ട് മൊ​ത്തം ന​ന്മ​യാ​ണെ​ന്നും ഈ ​ക​മ​ന്‍റിടു​ന്ന​വ​ര്‍ എ​ന്തെ​ങ്കി​ലും കൊ​ടു​ക്കാ​റു​ണ്ടോ എ​ന്നു​മാ​ണ് ചി​ല​ര്‍ തി​രി​ച്ച് ചോ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment