പോയി പണിപോയി…! ഫേ​സ്ബു​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​ണി പോ​യി; സ്ഥാനം പോയതറിഞ്ഞത് ചാനലുകളിലൂടെയെന്ന് കൃഷ്ണറാവു

krishnaravooഹൈ​ദ​രാ​ബാ​ദ്: ഫേ​സ്ബു​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച ആ​ന്ധ്രാ പ്ര​ദേ​ശ് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​ണി പോ​യി. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ ടി​ഡി​പി സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഐ.​വൈ.​ആ​ർ. കൃ​ഷ്ണ റാ​വു​വി​നെ​യാ​ണ് ബ്രാ​ഹ്മി​ൻ വെ​ൽ​ഫെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്.

ഏ​പ്രി​ലി​ൽ ടി​ഡി​പി സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ.​ടി.​രാ​മ​റാ​വു​വി​നെ​യും വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള ചി​ല കു​റി​പ്പു​ക​ൾ കൃ​ഷ്ണ റാ​വു ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൃ​ഷ്ണ റാ​വു​വി​ന് സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​ത് താ​ൻ ചാ​ന​ലു​ക​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്ന് കൃ​ഷ്ണ റാ​വു പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ താ​ൻ സ്വ​യ​മേ മാ​റു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts