ഇനി എല്ലാം ജിൻസൻ പറയും..! ന​ടി​യെ ആ​ക്ര​മി​ച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി സഹതടവുകാരനോട് എല്ലാം പറഞ്ഞു; സത്യം പുറത്തുവരാൻ ജിൻസന്‍റെ മൊഴിയെടുക്ക ണമെന്നു കോടതി

pulsarsuniകൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ൾ​സ​ർ സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ട​തി​യു​ടെ നി​ർ​ദേ​ശം. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​ക്കൊ​പ്പം ഒ​രേ ജ​യി​ൽ മു​റി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ചാ​ല​ക്കു​ടി സ്വ​ദേ​ശി ജി​ൻ​സ​ണി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ സം​ബ​ന്ധി​ച്ച് പ​ൾ​സ​ർ സു​നി ജി​ൻ​സ​നോ​ട് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി ആ​ലു​വ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ത് സീ​ൽ ചെ​യ്ത് അ​ങ്ക​മാ​ലി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്ക് കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം.

ജ​യി​ലി​നു​ള്ളി​ൽ വ​ച്ചു പ​ൾ​സ​ർ സു​നി എ​ഴു​തി​യ ക​ത്ത് പു​റ​ത്തെ​ത്തി​ച്ച​ത് ജി​ൻ​സ​ണ്‍ ആ​ണ്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് പ​ൾ​സ​ർ സു​നി ക​ത്തെ​ഴു​തി ജി​ൻ​സ​ണി​നു കൈ​മാ​റി​യ​ത്.

Related posts