ഒ​രു ഡി​വി​ഷ​നി​ൽ 25,000 ല​ധി​കം ഉ​പ​യോക്താ​ക്ക​ൾ; കെഎസ്ഇ​ബി ഡിവി​ഷ​ൻ വി​ഭ​ജി​ക്ക​ണ​മെ​ന്ന് നാട്ടുകാർ

തു​റ​വൂ​ർ: കെഎസ്ഇ​ബി കു​ത്തി​യ​തോ​ട്, പ​ട്ട​ണ​ക്കാ​ട്, അ​രൂ​ർ ഡി​വി​ഷ​ൻ വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ബാ​ഹു​ല്യം മൂ​ലം ന​ല്ല രീ​തി​യി​ൽ സ​ർ​വീ​സ് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നാ​ണ് ആ​വ​ശ്യം.

ഒ​രു ഡി​വി​ഷ​നി​ൽ 10000 ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്ന​താ​ണ് നി​യ​മം. എ​ന്നാ​ൽ 25000 ല​ധി​കം ഉ​പ​യോക്താ​ക്ക​ളാ​ണ് ഒ​രോ ഓ​ഫീ​സി​നു കീ​ഴി​ലും ഉ​ള്ള​ത്. ഒ​രു ഡി​വി​ഷ​നി​ൽ 10000 ഉ​പയോക്താ​ക്ക​ളു​ടെ ക​ണ​ക്കി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​നം. എ​ന്നാ​ൽ നി​ല​വി​ൽ ഇ​ത്ര​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് 25000 ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം എ​ത്തി​ക്കു​ന്ന​ത്.

അ​രൂ​ർ കെഎ​സ്ഇ​ബി ഓ​ഫീ​സി​നു കീ​ഴി​ൽ 20000 ഉം കു​ത്തി​യ​തോ​ട് ഡി​വി​ഷ​നു കീ​ഴി​ൽ 28000ഉം ​പ​ട്ട​ണ​ക്കാ​ട് 26000ഉം ​അ​ർ​ത്തു​ങ്ക​ൽ 25000ഉം ​ഉ​പയോ​ക്താ​ക്ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. ഇ​ത്ര​യും ഉ​പയോ​ക്താ​ക്ക​ൾ​ക്ക് സ​ർ​വീ​സ് ന​ൽ​കു​വാ​നു​ള്ള ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തു​മൂ​ലം ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യാ​ണ്.

കു​ത്തി​യ​തോ​ട് ഡി​വി​ഷ​ൻ വി​ഭ​ജി​ച്ച് ചാ​വ​ടി കേ​ന്ദ്രീ​ക​രി​ച്ച് ഡി​വി​ഷ​ൻ ഉ​ണ്ടാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ഇ​ത് ഇ​പ്പോ​ഴും ഫ​യ​ലു​ക​ളി​ൽ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ കാ​ല​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രെ വ​ച്ചാ​ണ് ഈ ​ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പു​തി​യ ഡി​വി​ഷ​നു​ക​ളും സ​ബ്ഡി​വി​ഷ​നു​ക​ളും ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും സാ​ന്പ​ത്തി​യ ബു​ദ്ധി​മു​ട്ട് പ​റ​ഞ്ഞ് സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പും ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​രും ആ​വ​ശ്യം നി​ഷേ​ധി​ക്കു​ക​യാ​ണ്.

കു​ത്തി​യ​തോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഐ​സ്ഇ​ബി സ​ബ്ഡി​ഡി​വി​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാറെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment