കെ​എ​സ്ഇ​ബി​യു​ടെ ക​ന്പി​ക​ളും വ​യ​റു​ക​ളും ക​വ​രാ​ൻ ശ്ര‌​മം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ; മോ​ഷ​ണ വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

കൂ​ത്തു​പ​റ​മ്പ്: കോ​ള​യാ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ക​മ്പി​ക​ളും വ​യ​റു​ക​ളും മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ര​വി, അ​മ​ൻ കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​വം പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

മോ​ഷ​ണ വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ‌ക​ണ്ണ​വം എ​സ്ഐ അ​നൂ​പ് കെ. ​ഗോ​വി​ന്ദും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണ​വ​ത്ത് നി​ന്നു തൊ​ടീ​ക്ക​ള​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ലോ​റി നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലി​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം.

നേ​ര​ത്തെ മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലും സ​മാ​ന രീ​തി​യി​ൽ കെ​എ​സ്ഇ​ബി​യു​ടെ വ​സ്തു​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment