ലോ​ക ഫു​ട്ബോ​ളിലെ മികവിനുള്ള ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ

ല​ണ്ട​ൻ: ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ. ​ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​ച്ച ലോ​ക ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്‌​കാ​രം ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്ൻ സ്വ​ന്ത​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ സ്പാ​നി​ഷ് താ​ര​വും ബാ​ഴ്‌​സ​ലോ​ണ​യു​ടെ മു​ൻ​നി​ര താ​ര​വു​മാ​യ അ​ല​ക്സി​യ പു​ട്ടെ​യാ​സ് മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യു​ള്ള മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​ട്ടെ​യാ​സി​ന് നേ​ട്ട​മാ​യ​ത്.​മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലാ​മി​ൻ യ​മാ​ലും വ​നി​താ വി​ഭാ​ഗ​ത്തി​ൽ വി​ക്കി ലോ​പ്പ​സും നേ​ടി. 21 വ​യ​സി​ൽ താ​ഴെ​യു​ള്ള താ​ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്‌​കാ​രം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് 19കാ​ര​നാ​യ യ​മാ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. 2025ലും ​വ​നി​താ വി​ഭാ​ഗ​ത്തി​ലെ കോ​പ്പ ട്രോ​ഫി നേ​ടി​യ വി​ക്കി ലോ​പ്പ​സ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

മി​ക​ച്ച പു​രു​ഷ പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്‌​കാ​രം സ്പെ​യി​ൻ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ ലൂ​യി​സ് ഡി ​ലാ ഫു​വെ​ന്‍റെ സ്വ​ന്ത​മാ​ക്കി. മി​ക​ച്ച വ​നി​താ പ​രി​ശീ​ല​ക​നാ​യി സ്പാ​നി​ഷ് പ​രി​ശീ​ല​ക​ൻ പെ​രെ റൊ​മേ​യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച പു​രു​ഷ ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം സ്പെ​യി​ൻ താ​രം ഉ​നാ​യ് സി​മോ​ണും വ​നി​താ ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം കാ​റ്റാ കോ​ളും നേ​ടി.

മി​ക​ച്ച ക്ല​ബ്ബി​നു​ള്ള പു​ര​സ്‌​കാ​രം പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഫ്ര​ഞ്ച് ക്ല​ബാ​യ പി​എ​സ്ജി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ വ​നി​താ വി​ഭാ​ഗ​ത്തി​ൽ ബാ​ഴ്‌​സ​ലോ​ണ ജേ​താ​ക്ക​ളാ​യി. മി​ക​ച്ച പു​രു​ഷ സ്‌​ട്രൈ​ക്ക​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം ഇം​ഗ്ലീ​ഷ് താ​രം ഹാ​രി കെ​യ്‌​നും വ​നി​താ സ്‌​ട്രൈ​ക്ക​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം മെ​ക്‌​സി​ക്ക​ൻ താ​രം വെ​റോ​ണി​ക്ക ചാ​ർ​ലി​ൻ കൊ​റാ​ലി​നും ല​ഭി​ച്ചു.

ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ല​ണ്ട​നി​ൽ പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങ് ന​ട​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഫ്രാ​ൻ​സി​ന് പു​റ​ത്തൊ​രു വേ​ദി ച​ട​ങ്ങി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ല​ണ്ട​നി​ലെ പ്ര​ശ​സ്ത​മാ​യ ല​ണ്ട​ൻ പാ​ലാ​ഡി​യം തീ​യ​റ്റ​റാ​ണ് ഇ​ത്ത​വ​ണ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ​ത്. 1956-ൽ ​ആ​ദ്യ ബാ​ല​ൺ ഡി ​ഓ​ർ നേ​ടി​യ ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സ​ർ സ്റ്റാ​ൻ​ലി മാ​ത്യൂ​സി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ച​ട​ങ്ങ് ല​ണ്ട​നി​ലേ​ക്ക് മാ​റ്റി​യ​ത്.

പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലെ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് പു​റ​മെ മി​ക​ച്ച യു​വ​താ​ര​ങ്ങ​ൾ​ക്കു​ള്ള കോ​പ്പ ട്രോ​ഫി, മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​മാ​ർ​ക്കു​ള്ള യാ​ഷി​ൻ ട്രോ​ഫി, മി​ക​ച്ച പ​രി​ശീ​ല​ക​ർ​ക്കും ക്ല​ബു​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​ങ്ങ​ൾ, മി​ക​ച്ച സ്‌​ട്രൈ​ക്ക​ർ​ക്കു​ള്ള ഗെ​ർ​ഡ് മു​ള്ള​ർ ട്രോ​ഫി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന സോ​ക്ര​ട്ടീ​സ് അ​വാ​ർ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 13 പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment