ചിങ്ങവനം; വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മൂവാറ്റുപുഴ കുന്നക്കാട് തോമസ് ഏബ്രഹാമി (49) നാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 6.45ന് നാട്ടകം അകവളവ് ഭാഗത്താണ് അപകടം. കോട്ടയത്തു നിന്ന് ചെങ്ങന്നൂരിലേക്കു പോയ കാറും എതിരേ വന്ന ബസുമായാണ് കൂട്ടിയിടിച്ചത്. സമീപത്തെ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.