എറണാകുളത്ത് നിന്നും  വിരമിച്ച് മിനിറ്റുകൾക്കകം  മന്മഥൻതലയിൽ ഹെഡ്‌ലൈറ്റിട്ട് ഓടിയത് കോട്ടയത്തെ വീട്ടിലേക്ക്;  ഒപ്പം കൂട്ടിനായി 10 സഹ പ്രവർത്തകരും;  പ്രതിഷേധത്തിന് പിന്നിലെ കാരണം ഇങ്ങനെ…

കോ​ട്ട​യം: ബി​എ​സ്എ​ൻ​എ​ലിൽ നി​ന്നു വി​ര​മി​ച്ച മ​ൻ​മ​ഥ​ൻ ഓ​ടി കോ​ട്ട​യം കു​മ്മ​ന​ത്തെ വീ​ട്ടി​ലെ​ത്തി. എ​റ​ണാ​കു​ളം സൗ​ത്ത് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ നി​ന്ന് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി​ട്ടാ​ണു ഇ​ന്ന​ലെ എം.​വി. മ​ൻ​മ​ഥ​ൻ വി​ര​മി​ച്ച​ത്. തു​ട​ർ​ന്നാ​ണു വേ​റി​ട്ട പ്ര​തി​ഷേ​ധ പ​രി​പാ​ടി​യെ​ന്നോ​ളം കോ​ട്ട​യം കു​മ്മ​ന​ത്തു​ള്ള ത​റ​വാ​ട്ടു വീ​ട്ടി​ലേ​ക്കു അ​ദ്ദേ​ഹം ഓ​ടി​യെ​ത്തി​യ​ത്.

റോ​ഡി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ളി​ല്ല ഈ ​വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ത​ല​യി​ൽ ഹെ​ഡ് ലൈറ്റും ഘ​ടി​പ്പി​ച്ചാ​ണു അ​ദേ​ഹം ഓ​ടി​ത്തുട​ങ്ങി​യ​ത്. ഓ​ടി​യെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​നു കൂ​ട്ടാ​യി 10 സ​ഹ​പ്ര​വ​ർ​ത്ത​ക​രും റ​ണ്ണേ​ഴ്സ് ക്ല​ബാ​യ സോ​ൾ​ഡ് ഓ​ഫ് കൊ​ച്ചി​നി​ലെ ര​ണ്ടു പേ​രു​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ അ​ദേ​ഹം ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ കോ​ട്ട​യം റ​ണ്ണേ​ഴ്സ് ക്ല​ബി​ലെ അം​ഗ​ങ്ങ​ളും മ​ൻ​മ​ഥ​ന്‍റെ ഭാ​ര്യ കെ.​പി. മി​നി​യും ഒ​പ്പം ചേ​ർ​ന്നി​രു​ന്നു. വി​മ​രി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ മ​ൻ​മ​ഥ​നെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

Related posts