ശമ്പളത്തിനും മറ്റുമായി തെണ്ടേണ്ട അവസ്ഥ! കെഎസ്ആര്‍ടിസിയുടെ പ്രതിമാസ ഇന്ധനച്ചെലവ് 95 കോടി; ജീവനക്കാരില്ല, 250 ബസുകള്‍ കട്ടപ്പുറത്ത്

കോ​ഴി​ക്കോ​ട് : 3100 കോ​ടി ന​ഷ്ട​ത്തി​ല്‍ ഓ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കു പ്ര​തി​മാ​സം ഇ​ന്ധ​ന​ചെ​ല​വ് ഇ​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത് 95 കോ​ടി രൂ​പ. യാ​ത്ര​ക്കാ​രി​ല്ലെ​ങ്കി​ല്‍ പോ​ലും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ്ര​വ​ണ​ത​ക​ള്‍​ക്കി​ടെ​യാ​ണ് ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ സ​ഹി​തം കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ടോ​മി​ന്‍​ത​ച്ച​ങ്ക​രി ജീ​വ​ന​ക്കാ​ര്‍​ക്കു മു​ന്നി​ല്‍ നി​ര​ത്തി​യ​ത്.

ഓ​രോ വ​ര്‍​ഷ​വും 2000 കോ​ടി ന​ഷ്ട​മാ​ണ് അ​ധി​ക​മാ​യി ഉ​ണ്ടാ​വു​ന്ന​ത്. ഇ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ച​തോ​ടെ 100 കോ​ടി​യോ​ളം ഇ​ന്ധ​ന ഇ​ന​ത്തി​ല്‍ മാ​ത്രം ന​ല്‍​ക​ണം . 5000 ബ​സു​ക​ള്‍ ദി​വ​സ​വും നി​ര​ത്തി​ലി​റ​ക്കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​ക്ക് മാ​സ​ത്തി​ല്‍ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത് 180 കോ​ടി രൂ​പ​മാ​ത്ര​മാ​ണ് . വാ​യ്പാ ഇ​ന​ത്തി​ല്‍ 40 കോ​ടി പ​ലി​ശ അ​ട​ക്കേ​ണ്ട​താ​യു​ണ്ട്.

ശ​മ്പ​ളം, പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ 86 കോ​ടി രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. 50 മു​ത​ല്‍ 60 ല​ക്ഷം വ​രെ അ​ല​വ​ന്‍​സു​ക​ളാ​യി ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മാ​സ​വും സ​ര്‍​ക്കാ​റി​ന്‍റെ അ​ടു​ത്തു​ചെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നും മ​റ്റു​മാ​യി തെ​ണ്ടേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

നി​ല​വി​ല്‍ ജീ​വ​ന​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ചാ​ണ് ഷെ​ഡ്യൂ​ളു​ക​ള​ട​ക്കം തീ​രു​മാ​നി​ക്കു​ന്ന​ത് .ഷെ​ഡ്യൂ​ള്‍ ഇ​ടു​ന്ന​തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കോ എം​ഡി​ക്കോ പോ​ലും റോ​ള്‍ ഇ​ല്ല. 250 ഓ​ളം ബ​സു​ക​ള്‍ ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മി​ല്ലാ​തെ നി​ര​ത്തി​ലി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts