എം​പാ​ന​ൽ ഡ്രൈ​വ​ർ: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കുമെന്ന് ഗതാഗതമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആ​ർ​ടി​സി​യി​ലെ എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നം. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​ന​മാ​യ​ത്.

അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കെഎസ്ആ​ർ​ടി​സി എം​ഡി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.1,565 താ​ത്കാലി​ക ഡ്രൈ​വ​ർ​മാ​രെ ഈ ​മാ​സം 30ന​കം പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​ത്ര​യും ഡ്രൈ​വ​ർ​മാ​രെ ഒ​ന്നി​ച്ച് പി​രി​ച്ചു​വി​ടു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts