തൃശൂരിൽ 76,811 പു​തി​യ വോ​ട്ട​ർ​മാ​ർ;  അ​ഞ്ച് ഭിന്നലിം​ഗ​ക്കാ​ർ  ഉൾപ്പടെ ആ​കെ വോ​ട്ട​ർ​മാ​ർ 24,36,393

തൃ​ശൂ​ർ: അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ 76,811 പു​തി​യ വോ​ട്ട​ർ​മാ​ർ.38,272 പു​രു​ഷ വോ​ട്ട​ർ​മാ​ർ, 38,534 സ്ത്രീ ​വോ​ട്ട​ർ​മാ​ർ, അ​ഞ്ച് ഭിന്നലിം​ഗ​ക്കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്ക്. ജ​നു​വ​രി 30ന് ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് ഇ​ത്ര​യും പേ​ർ പേ​ര് ചേ​ർ​ത്ത​ത്. പു​തു​ക്കി​യ ലി​സ്റ്റ് പ്ര​കാ​രം ജി​ല്ല​യി​ൽ ആ​കെ 24,36,393 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 12,65,356 പേ​ർ പുരുഷന്മാരും 11,71,011 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 26 ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​രും ജി​ല്ല​യി​ലു​ണ്ട്.

18 നും 19 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 50,628 പേ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി ഇ​ടം നേ​ടി​യ​ത്. മൂ​ന്നാം ലിം​ഗ​ക്കാ​രി​ൽ നി​ന്ന് ഒ​രു പ്ര​വാ​സി​യും വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ട്. നൂ​റു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 70 പേ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. 29 പു​രു​ഷന്മാ​രും 41 സ്ത്രീ​ക​ളു​മാ​ണ് ഇ​വ​ർ. 1646 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും ജി​ല്ല​യി​ലു​ണ്ട്.

ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ ചേ​ല​ക്ക​ര, കു​ന്നം​കു​ളം, വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള​ള​ത് വ​ട​ക്കാ​ഞ്ചേ​രി​യി​ലാ​ണ്. തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ണ​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത്. 2,05,470 പേ​ർ.

Related posts