കെ ​എ​സ് ആ​ര്‍ ടി ​സി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍; ഡിപ്പോയിൽ നിന്നു എടുത്തുവരവേ മറ്റൊരു കെഎസ്ആർടിസി യിൽ ഇടിച്ചതാണ് ശ്രമം പാളിയത്

KSRTC-Lനെ​ടു​മ​ങ്ങാ​ട്: ​നെ​ടു​മ​ങ്ങാ​ട്  ഡി​പ്പോ​യി​ല്‍ നി​ന്നും കെ ​എ​സ് ആ​ര്‍ ടി ​സി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.​ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ജെ​ബി​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.​ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ നെ​ടു​മ​ങ്ങാ​ട് കെ ​എ​സ് ആ​ര്‍ ടി ​സി ഡി​പ്പോ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​തി​രെ വ​ന്ന മ​റ്റൊ​രു കെ ​എ​സ് ആ​ര്‍ ടി ​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍ പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണം.​

ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ന​ട​ന്ന​പ്പോ​ഴാ​ണ് കെ ​എ​സ് ആ​ര്‍ ടി ​സി ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​റ​ല്ലെന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യു​ന്ന​ത്.​തു​ട​ര്‍​ന്ന് ബ​സെ​ടു​ത്തു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ജെ​ബി​നെ പി​ടി​കൂ​ടി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​നു കൈ​മാ​റി.​ബ​സ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​നും അ​പ​ക​ട​മു​ണ്ടാ​ക്കി കെ ​എ​സ് ആ​ര്‍ ടി ​സി ക്ക് ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാന്‍റ് ചെ​യ്തു.

Related posts