ബം​ഗ​ളൂ​രു ടെ​സ്റ്റ്: ഓ​സീ​സി​ന് 87 റ​ണ്‍​സ് ലീ​ഡ്

INDIAബം​ഗ​ളൂ​രു: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 87 റ​ണ്‍​സി​ന്‍​റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. മൂ​ന്നാം ദി​നം രാ​വി​ലെ ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 276 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. ആ​റ് വി​ക്ക​റ്റ് നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക് പോ​യ ഓ​സീ​സി​നെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ മാ​ത്യൂ വേ​ഡ് 40 റ​ണ്‍​സി​നും മി​ച്ച​ൽ സ്റ്റാ​ർ​ക്ക് 26 റ​ണ്‍​സി​നും പു​റ​ത്താ​യി. ഏ​ഴാം വി​ക്ക​റ്റി​ൽ സ്റ്റാ​ർ​ക്ക്-​വേ​ഡ് സ​ഖ്യം 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​താ​ണ് ഓ​സീ​സി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. 237/6 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ് മൂ​ന്നാം ദി​നം തു​ട​ങ്ങി​യ​ത്.

കു​ത്തി​ത്തി​രി​യു​ന്ന പി​ച്ചി​ൽ 87 റ​ണ്‍​സ് ലീ​ഡ് നേ​ടി​യ ഓ​സീ​സ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക മു​ൻ​തൂ​ക്കം നേ​ടി​യി​രി​ക്കു​ക​യാ​ണ്. പൂ​നെ​യി​ലെ ബാ​റ്റിം​ഗ് ദു​ർ​വി​ധി ആ​ദ്യ ഇ​ന്നിം​ഗ്സി​ലും പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യു​ടെ ബാ​റ്റ്സ്മാ​ൻ​മാ​ർ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ എ​ങ്ങ​നെ ക​ളി​ക്കു​മെ​ന്ന് ആ​ശ്ര​യി​ച്ചി​രി​ക്കും മ​ത്സ​ര​ഫ​ലം. ആ​ദ്യ ടെ​സ്റ്റി​ൽ തോ​റ്റ ഇ​ന്ത്യ 1-0ന് ​പി​ന്നി​ലാ​യ​തി​നാ​ൽ ഈ ​മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 189 റ​ണ്‍​സി​ന് ഇ​ന്ത്യ പു​റ​ത്താ​യി​രു​ന്നു.

Related posts