കലാഭവന്‍മണിയുടെ ആ കരച്ചില്‍ വെറും വികാരപ്രകടനമായിരുന്നില്ല! അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍

news-12-kalabhavan-mani-homage-movie-iffk-2016-vinayan_148093703699മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മണിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹതകള്‍ക്ക് ഇനിയും ഉത്തരമായിട്ടില്ല. അഭിനയ മികവുകൊണ്ട് മാത്രം സിനിമയില്‍ ഉയരങ്ങളിലെത്തിയ ആളാണ് കലാഭവന്‍ മണി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ഒറ്റ കഥാപാത്രം മതി നടനെന്ന നിലയിലുള്ള മണിയുടെ കഴിവ് മനസിലാക്കാന്‍. എന്നാല്‍ വിവിധ അവസരങ്ങളില്‍ കലാഭവന്‍മണി പൊട്ടിക്കരഞ്ഞതായി പറയപ്പെടുന്നു. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പൊതുവേദിയില്‍ മണി പൊട്ടിക്കരഞ്ഞിട്ടുള്ളത്. എന്നാല്‍ ആ കരച്ചിലുകള്‍ വെറും വികാരപ്രകടനങ്ങള്‍ മാത്രമായിരുന്നില്ല, അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായാണ് സാക്ഷാല്‍ വിനയന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

വാസന്തിയില്‍ അഭിനയിക്കുമ്പോള്‍ തോമസ് മുതലാളി എത്തിയോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന സീനുണ്ട്. നിനക്ക് എങ്ങനെ മനസിലായി മുതലാളി വന്നുവെന്ന് എന്ന് അവര്‍ തിരിച്ചുചോദിക്കുമ്പോള്‍ അലക്കുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ മനസിലായി, നനയ്ക്കുന്ന ഉടുപ്പിനോട് കാണിക്കുന്ന ബഹുമാനവും സ്‌നേഹവുമൊക്കെ അലക്കുന്ന ശബ്ദത്തില്‍ നിന്ന് അറിയാം എന്നവന്‍ പറയുന്നുണ്ട്. മുതലാളി രണ്ട് ഷര്‍ട്ടും ഒരു പൈജാമയും തരാമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ എനിക്കെവിടുന്നാ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പുതിയ ഉടുപ്പ് മേടിക്കാന്‍ കാശ് ?എന്ന് പറഞ്ഞ് ഇയാള്‍ കരഞ്ഞു കൊണ്ടു നടന്നു പോകുന്നതാണ് സീന്‍.എന്നാല്‍ ഇതിനുശേഷവും മണി കരയുകയായിരുന്നു. ഞാന്‍ കാര്യം തിരക്കിയപ്പോഴാണ് പറയുന്നത് ഞാന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തുപോയി, പഠിക്കുന്ന സമയത്ത് ഒരിക്കല്‍ പോലും പുതിയ ഉടുപ്പ് ഇട്ടിട്ടില്ല. അമ്മ വീട്ടുജോലിക്ക് നില്‍ക്കുന്ന വീട്ടിലെ കൊച്ചിന്റെ ഉടുപ്പ് അലക്കി കീറലൊക്കെ തുന്നി തരുമ്പോള്‍ ഞാന്‍ രാജകുമാരനെപ്പോലെ അതിട്ട് സ്‌കൂളിലേക്ക് പോകും. എന്നാല്‍ അവിടെ വച്ച് പുതിയ ഉടുപ്പാണെന്നു പറയുമ്പോള്‍ കുട്ടികള്‍ കളിയാക്കുന്നതാണ് എന്റെ മനസില്‍ വന്നത്. സാര്‍ അതോര്‍ത്തു ഞാന്‍ കരഞ്ഞു പോയി എന്നു മണി പറഞ്ഞു.

അതുപോലെ അവാര്‍ഡിന്റെ പ്രശ്‌നമുണ്ടായ സമയത്തും, ഞാന്‍ മദ്രാസില്‍ ഷൂട്ടിങ്ങിലായിരുന്നു. അഴഗപ്പനായിരുന്നു എന്നോടൊപ്പം കാമറ ചെയ്തിരുന്നത്. അഴഗപ്പന്റെ സുഹൃത്തുക്കള്‍ ജൂറിയിലുണ്ടായിരുന്നു. വാസന്തിയുടെ കാമറാമാനും അഴഗപ്പനായിരുന്നു. അയാള്‍ പറഞ്ഞു, മണി ഫൈനല്‍ ലിസ്റ്റിലുണ്ട്. മിക്കവാറും അവാര്‍ഡ് കിട്ടും. അപ്പോള്‍ ഞാന്‍ പറഞ്ഞു, അതൊന്നും പ്രതീക്ഷിക്കണ്ട, ഇതൊക്കെ ഒരു ലോബിയാണ് പ്രഖ്യാപനം വരട്ടെയെന്ന്. ഇതിനിടയില്‍ മണി എന്നെ രണ്ടുമൂന്നു തവണ വിളിച്ചു. സാര്‍ അവാര്‍ഡ് എനിക്കാണെന്നു പറയുന്നു, അപ്പോഴും ഞാന്‍ പറഞ്ഞു പ്രഖ്യാപനം വന്നിട്ട് ആഘോഷിക്കാം. കാത്തിരിക്കെന്ന്, പക്ഷെ മണി പുരസ്‌കാരം തനിക്കാണെന്ന് ഉറപ്പിച്ചിച്ചു കഴിഞ്ഞിരുന്നു. മണിയുടെ കൂട്ടുകാരൊക്കെ ചേര്‍ന്ന് ലഡുവിതരണവും പായസം വയ്ക്കലുമൊക്കെ നടത്തിക്കഴിഞ്ഞിരുന്നു, പ്രഖ്യാപിച്ചപ്പോഴാകട്ടെ അവാര്‍ഡ് മോഹന്‍ലാലിനും. അയാള്‍ ബോധം കെട്ട് വീണത് ഒരു പച്ച മനുഷ്യയനായതുകൊണ്ടാണ്. വിനയന്‍ പറഞ്ഞു നിര്‍ത്തുന്നു.

Related posts