കെഎ​സ്ആ​ർടിസി സ​ഞ്ച​രി​ക്കു​ന്ന ലൂ​ബ് ഷോ​പ്പു​ക​ൾ ആ​രം​ഭി​ക്കു​ന്നു; സ്വ​പ്ന പ​ദ്ധ​തി​യെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ. കെ ​എ​സ് ആ​ർ ടി ​സി രൂ​പ മാ​റ്റം വ​രു​ത്തി​യ ബ​സു​ക​ളി​ൽ ലൂ​ബ് ഷോ​പ്പു​ക​ൾ ആ​രം​ഭി​ക്കു​ന്നു. പ്ര​മു​ഖ ഓ​യി​ൽ ക​മ്പി​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്വ​പ്ന പ​ദ്ധ​തി​യെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സെ​ർ​വോ ലൂ​ബ്രി​ക്ക​ന്‍റ്സാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി കേ​ര​ള​മാ​കെ വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

കോ​ർ​പ്പേ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​ത്തിന്‍റേ​യും​ ടി​ക്ക​റ്റിത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തിന്‍റേയും ഭാ​ഗ​മാ​യാ​ണ് ലൂ​ബ്രി​ക്ക​ന്‍റസു​ക​ളു​ടെ വി​പ​ണി​യി​ലേ​യ്ക്കു​ള്ള കാ​ൽ​വ​യ്പ്.

ഗു​ണ​മേ​ന്മ​യും ന്യാ​യ​വി​ല​യു​മാ​ണ് കെ ​എ​സ് ആ​ർ ടി ​സി യു​ടെ വാ​ഗ്ദാ​നം.ഐ ​ഒ സി ​യു​മാ​യി ചേ​ർ​ന്ന് ആ​രം​ഭി​ക്കു​ന്നെ സെ​ർ​വോ ലൂ​ബ്രി​ക്ക​ന്‍റ്സി​ന്‍റെ ആ​ദ്യ​വി​ല്പ​ന​ശാ​ല ആ​ലു​വ​യി​ൽ തു​ട​ങ്ങും.

ഉ​ദ്ഘാ​ട​ന ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ൻ ഓ​ഫ​റു​ക​ളു​മു​ണ്ട്. തിര​ഞ്ഞെ​ടു​ത്ത ലൂ​ബ്രി​ക്ക​ന്‍റ് ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വ്, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഓ​യി​ൽ ചേ​ഞ്ച്, ആ​ക​ർ​ഷ​ക​മാ​യ​സ​മ്മാ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ റീ​ജി​യ​ണ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ 21 – ന് ​ആ​ദ്യ ലൂ​ബ് ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തും.

Related posts

Leave a Comment