കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം  ഇ​നി മു​ത​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലൂ​ടെ​യും; കാരണം  ഇങ്ങനെ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഇ​നി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലൂ​ടെ​യും ല​ഭി​ക്കും. നി​ല​വി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​ഖേ​ന​യാ​ണ് ശ​മ്പ​ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

ഈ ​രീ​തി അ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ല.​ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മു​ഖേ​ന ശ​മ്പ​ളം വാ​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് അ​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്.

കു​റ​ച്ചു കാ​ലം മു​മ്പ് കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​റ്റെ​ടു​ക്കാ​ൻ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് കെ ​എ​സ് ആ​ർ​ടി​സി ആ ​വാ​ഗ്ദാ​നം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​ഖേ​ന ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ താത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലേ​യ്ക്ക് സാ​ല​റി അ​ക്കൗ​ണ്ട് മാ​റ്റാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്.

താ​ത്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ ഇ​തി​നു​ള്ള അ​പേ​ക്ഷ പ്ര​ത്യേ​ക പെ​ർ​ഫോ​മ​യി​ൽ 18 -ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഫി​നാ​ഷ്യ​ൽ അ​ഡ്വൈ​സ​ർ ആ​ൻഡ് അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ സ​ർ​ക്കു​ല​ർ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

പെ​ൻ ന​മ്പ​ർ ,പേ​ര്,ത​സ്തി​ക, പിഎ​ഫ് ന​മ്പ​ർ ,എ​സ് ബി ​ഐ​യി​ലെ അ​ക്കൗ​ണ്ട് ന​മ്പ​ർ, ബ്രാ​ഞ്ച് എ​ന്നി​വ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി യൂ​ണി​റ്റ് ഓ​ഫീ​സ​ർ മു​ഖേ​ന ബ​ജ​റ്റ് വി​ഭാ​ഗ​ത്തി​ൽ നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം എ​ത്തി​ക്ക​ണം.


Related posts

Leave a Comment