അ​ധി​കസ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി; നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സിയു​ടെ വ​രു​മാ​ന നേ​ട്ടം ആ​ശാ​വ​ഹ​മ​ല്ല; പ​രീ​ക്ഷ​ണം പ​രാ​ജ​യ​മാ​യി​രു​ന്നെന്ന് ജീവനക്കാർ


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കാ​യി​ട്ടും കെ​എ​സ്ആ​ർ​ടി​സി യു​ടെ വ​രു​മാ​നം ആ​ശാ​വ​ഹ​മ​ല്ല. അ​ധി​കം ബ​സു​ക​ൾ ഓ​ടി​ക്കു​ക​യും കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ക​യും ഡീ​സ​ൽ ചി​ല​വ് കൂ​ട്ടു​ക​യും ചെ​യ്തി​ട്ടും അ​തി​ന് ആ​നു​പാ​തി​ക​മാ​യ വ​രു​മാ​ന വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്നി​ല്ല.

12 മ​ണി​ക്കൂ​ർ അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യ പാ​റ​ശാ​ല​യി​ൽ ഈ ​പ​രീ​ക്ഷ​ണം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലും അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ത​ന്നെ പ്ര​തീ​ക്ഷി​ച്ച​വ​രു​മാ​നം നേ​ടാ​നാ​കു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​ണ്.

സാ​ധാ​ര​ണ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജ​നു​വ​രി 15 ലെ ​സ്ഥി​തി​വി​വ​ര ക​ണ​ക്ക് പ്ര​കാ​രം 34 ബ​സു​ക​ളും 34 ഷെ​ഡ്യൂ​ളു​ക​ളും 442 ട്രി​പ്പു​ക​ളു​മാ​യി​രു​ന്നു. 21413 യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്നു.

8863 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​പ്പോ​ൾ ദി​വ​സ വ​രു​മാ​നം 383392 രൂ​പ​യാ​യി​രു​ന്നു. 1853 ലി​റ്റ​ർ ഡീ​സ​ൽ ചി​ല​വ് വേ​ണ​മാ​യി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ വ​രു​മാ​നം (ഇ ​പി കെ ​എം ) 43.26 രൂ​പ​യും ഒ​രു ബ​സി​ന്‍റെ വ​രു​മാ​നം 11276 രൂ​പ​യു​മാ​യി​രു​ന്നു.

അ​ധി​ക സ​മ​യ​സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യ ശേ​ഷം ബ​സു​ക​ളു​ടെ എ​ണ്ണ​വും ഷെ​ഡ്യൂ​ളു​ക​ളും 61 ആ​യി വ​ർ​ധി​പ്പി​ച്ചു . ജ​നു​വ​രി22​ലെ സ്ഥി​തി​വി​വ​ര​ക​ണ​ക്ക് പ്ര​കാ​രം 451 ട്രി​പ്പു​ക​ൾ ഓ​ടി​യ​ത് 10251 കി​ലോ​മീ​റ്റ​ർ.

ഡീ​സ​ൽ ചി​ല​വ് 3199 ലി​റ്റ​റാ​യി കൂ​ടി . യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തു​ച്ഛ​മാ​യി 21997 വ​ർ​ധി​ച്ചു. ആ​കെ വ​രു​മാ​നം 3698 34 ആ​യി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ വ​രു​മാ​നം 36.08 ആ​യും ഒ​രു ബ​സി​ന്‍റെ വ​രു​മാ​നം 6063 രൂ​പ​യു​മാ​യി ചു​രു​ങ്ങി.

കൂ​ടു​ത​ൽ ബ​സു​ക​ൾ കൂ​ടു​ത​ൽ ദൂ​രം കൂ​ടു​ത​ൽ ഡീ​സ​ൽ ചി​ല​വാ​ക്കി ഓ​ടി​ച്ചി​ട്ടും അ​തി​ന് ആ​നു​പാ​തി​ക​മാ​യ വ​രു​മാ​ന നേ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

Related posts

Leave a Comment