ത​ല​സ്ഥാ​നം ക്രി​ക്കറ്റ് ജ്വ​ര​ത്തി​ൽ ; നാ​ളെ ഇ​ന്ത്യ-​ശ്രീ​ല​ങ്ക പോ​രാ​ട്ടം; ഗ​താ​ഗ​ത ക്ര​മീ​ക​ര​ങ്ങൾക്കായി 800 പോലീസുകാർ 

തി​രു​വ​ന​ന്ത​പു​രം: നാ​ലു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും തി​രു​വ​ന​ന്ത​പു​രം ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ൽ. കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ഏ​റ്റു​മു​ട്ടും.

കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന് ശേ​ഷം പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ഇ​രു​ടീ​മു​ക​ളും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ ആ​രാ​ധ​ക​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് തി​ങ്ങി​ക്കൂ​ടി​യി​രു​ന്നു.

ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ടീം ​അം​ഗ​ങ്ങ​ൾ ഇ​ന്ന് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ൽ നാ​ല് വ​രെ ശ്രീ​ല​ങ്ക​യും വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ ഇ​ന്ത്യ​ൻ ടീ​മും പ​രി​ശീ​ല​നം ന​ട​ത്തും.

ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ പ​ര​ന്പ​ര തൂത്തുവാരാൻ ഉറ​ച്ചാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. നാ​ളെ നാ​ളെ രാ​വി​ലെ 11.30 മു​ത​ൽ കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​യ​റ്റി​ത്തു​ട​ങ്ങും.

ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം തുടങ്ങുക. 800 പോലീ​സു​കാ​ർ​ക്കാ​ണ് ന​ഗ​ര​ത്തി​ലെ സു​ര​ക്ഷാ, ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ചു​മ​ത​ല.

മു​ഖ്യ പ​രി​ശീ​ല​ക​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. നാ​ള​ത്തെ മ​ത്സ​ര​ത്തി​ന് മു​മ്പ് ദ്രാ​വി​ഡ് എ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment