കാറുകാർ ഒന്നു നിർ‌ത്തിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകില്ലായിരുന്നു; ചോര വാർന്നു റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ

കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​ത്രി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ചോ​ര വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന ര​ണ്ടുപോരെ കോ​രി​യെ​ടു​ത്ത് കെഎ​സ്ആ​ർ​ടി​സി ജീവ​ന​ക്കാ​ർ ആശുപത്രിയിലെത്തിച്ചു. രണ്ടുപേരെയും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഒ​രു​ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വാ​ത്ത​തി​ന്‍റെ വേ​ദ​ന​യി​ലാണ് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യ കെ.​സി. പു​ന്നൂ​സും ക​ണ്ട​ക്ട​റാ​യ മു​രി​ക്കും​വ​യ​ൽ തൊ​ഴു​ത്തു​ങ്ക​ൽ ടി.​കെ. സ​ന്തോ​ഷ് മോ​നും.

ക​ണ്ണി​മ​ല കാ​ട്ടി​പു​ര​യ്ക്ക​ൽ തോ​മ​സി​ന്‍റെ മ​ക​ൻ ടി.​കെ. ബി​ജോ (25) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​രു​മേ​ലി വാ​ഴ​ക്കാ​ല മ​റ്റ​ത്തു​മു​ണ്ട​യി​ൽ അ​തു​ൽ വി​ജ​യ (25) നെ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​ന് ഇ​രു​പ​ത്തി​യാ​റാം മൈ​ൽ മേ​രീ ക്യൂ​ൻ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്നും എ​രു​മേ​ലി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു എ​രു​മേ​ലി ഡി​പ്പോ​യി​ലെ ബ​സിലെ ജീവനക്കാർ ഒ​ന്നാം മൈ​ലി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു റോ​ഡി​ൽ കി​ട​ക്കു​ന്ന യു​വാ​ക്ക​ളെ ക​ണ്ട​ത്.

ഉ​ട​ൻ ബ​സ് നി​ർ​ത്തി​യി​റ​ങ്ങി. ഈ ​സ​മ​യം അ​തു​വ​ഴി നാ​ലു കാ​റു​ക​ൾ ക​ട​ന്നു പോ​യെ​ങ്കി​ലും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ആ​രും കാ​ർ നി​ർ​ത്തി​യി​ല്ലെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. ഡ്രൈ​വ​ർ പു​ന്നൂ​സ് ബ​സ് തി​രി​ച്ചു പ​രി​ക്കേ​റ്റ​വ​രെ ക​യ​റ്റാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ അ​തു​വ​ഴി പി​ക്ക​പ് വാ​ൻ എ​ത്തി. അ​തി​ലാ​ണ് പി​ന്നീ​ട് ഇ​രു​വ​രെയും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment