കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് തു​ട​ങ്ങി; യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്ക് തു​ട​ങ്ങി. കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് 24 മണിക്കൂ​ർ പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സ​മ​ര​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് സ​മ​രം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ഡി​പ്പോ​ക​ളി​ൽ​നി​ന്നും ഭൂ​രി​ഭാ​ഗം വ​ണ്ടി​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ച​ട​യ​മം​ഗ​ല​ത്തും നെ​ട​മ​ങ്ങാ​ടും ജോ​ലി​ക്കെ​ത്തി​യ​വ​രെ സ​മ​ര​ക്കാ​ർ ത​ട​യു​ക​യും ചെ​യ്തു.

Related posts