സി​എം​ഡി​യു​മാ​യി​ന​ട​ത്തി​യ ​ച​ർ​ച്ച​ പ​രാ​ജ​യം; കെ​എ​സ്ആ​ർ​ടി​സി​യി​ൽ യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്

 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ ​എ​സ് ആ​ർ ടി ​സി​യി​ലെ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കി​ലേ​ക്ക്.

ന​വ​മ്പ​ർ 5, 6 തീ​യ​തി​ക​ളി​ൽ പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് യൂ​ണി​യ​നു​ക​ൾ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.​ഇ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ സി ​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു.​

സ​മ​ര​ത്തി​ന് ആ​ധാ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ന്ന് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യു​ണി​യ​നു​ക​ൾ അ​റി​യി​ച്ചു.കെ ​എ​സ് ആ​ർ ടി ​സി യി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത് 11 വ​ർ​ഷം മു​മ്പാ​ണ്.​

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ജീ​വ​ന​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ൺ 21-ന് ​ഗ​താ​ഗ​ത മ​ന്ത്രി യോ​ഗം വി​ളി​ച്ചു. മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ച് തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

പ​ക്ഷേ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത് സെ​പ്റ്റം​ബ​ർ 9- നാ​ണ്.​തു​ട​ർ​ന്ന് അ​ഞ്ചു വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യി​ട്ടും തീ​രു​മാ​ന​മാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ പ​ണി​മു​ട​ക്കു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ മാ​നേ​ജ്മെ​ന്‍റി​നൊ​പ്പ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ജീ​വ​ന​ക്കാ​ർ രൂ​പം കൊ​ടു​ക്കു​ക​യും അ​വ​ർ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളെ​യും മാ​നേ​ജ്മെ​ൻ​റി​നെ​യും സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​ക​ൾ നി​ര​ന്ത​രം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തും മാ​നേ​ജ്മെ​ന്‍റി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്. കോ​ട​തി​യി​ലെ പ​രാ​ജ​യ​വും സാ​മ്പ​ത്തി​ക ചെല​വും പ്ര​ധാ​ന​മാ​ണ്.

27-ന് ​മു​ഖ്യ​മ​ന്ത്രി മ​ന്ത്രി ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും 28, 29 തീ​യ​തി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം ഉ​ണ്ടാ​ക്കാ​മെ​ന്നും സി ​എം​ഡി അ​റി​യി​ച്ചെ​ങ്കി​ലും യൂ​ണി​യ​നു​ക​ൾ​ക്ക് അ​ത് സ്വീ​കാ​ര്യ​മാ​യി​ല്ല.

അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സി.​കെ.​ഹ​രി​കൃ​ഷ്ണ​ൻ, സ​ജീ​വ് സോ​മ​ൻ, സു​രേ​ഷ് (കെ​എ​സ്ടി​ടി​എം​പ്ലോ​യീ​സ് അ​സ്സോ​സി​യേ​ഷ​ൻ) ആ​ർ.​അ​ജ​യ​കു​മാ​ർ, കെ.​എ​ൽ.​രാ​ജേ​ഷ്, എ​സ്.​ശ്രീ​കു​മാ​ർ (കെ​എ​സ്ടി​എം​പ്ലോ​യീ​സ് സം​ഘ് ) ആ​ർ.​ശ​ശി​ധ​ര​ൻ, ആ​ർ.​അ​യ്യ​പ്പ​ൻ (ടി ​ഡി എ​ഫ്) എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment