ആ​ശ്വ​സ​ക​ര​മാ​യ തീ​രു​മാ​നം… റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത ജ​ന​റ​ൽ കോച്ചു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്നു; 23 ട്രെ​യി​നു​ക​ളി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും; യാ​ത്രാ​നി​ര​ക്ക് പ​ഴ​യ​തു ത​ന്നെതി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ക്കി നി​ർ​ത്തി​വെ​ച്ചി​രു​ന്ന റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത ജ​ന​റ​ൽ കോ​ച്ചു​ക​ൾ റെ​യി​ൽ​വെ പു​നഃ​സ്ഥാ​പി​ക്കു​ന്നു.

ദ​ക്ഷി​ണ റെ​യി​ൽ​വെ​ക്കു കീ​ഴി​ലു​ള്ള 23 ട്രെ​യി​നു​ക​ളി​ല്‍ ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.

ന​വം​ബ​ര്‍ 10 മു​ത​ല്‍ ആ​റ് ട്രെ​യി​നു​ക​ളി​ല്‍ കൂ​ടി ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​നും റെ​യി​ല്‍​വെ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വെ​യു​ടെ ഈ ​ന​ട​പ​ടി.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ് സ്ഥി​രം യാ​ത്രി​ക​ര്‍​ക്കും ഏ​റെ ആ​ശ്വ​സ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​ത്.

യാ​ത്രാ​നി​ര​ക്ക് പ​ഴ​യ​തു ത​ന്നെ
കോ​വി​ഡി​നു മു​മ്പ് എ​ക്സ്പ്ര​സ്, മെ​യി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ ഈ​ടാ​ക്കി​യ യാ​ത്രാ​നി​ര​ക്ക് ത​ന്നെ​യാ​ണ് തു​ട​ര്‍​ന്നും ഈ​ടാ​ക്കു​ക. ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ് എ​ക്സ്പ്ര​സ്, മെ​യി​ല്‍ തീ​വ​ണ്ടി​ക​ളി​ലും ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ തി​രി​ച്ചു കൊ​ണ്ടു​വ​രും.

മെ​മു അ​ട​ക്ക​മു​ള്ള ചി​ല ചു​രു​ക്കം ട്രെ​യി​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ അ​ണ്‍ റി​സ​ര്‍​വ്ഡ് കോ​ച്ചു​ക​ളു​ള്ള​ത്.

ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന തീ​വ​ണ്ടി​ക​ള്‍:-
06607 ക​ണ്ണൂ​ർ- കോ​യ​മ്പ​ത്തൂ​ര്‍
06608 കോ​യ​മ്പ​ത്തൂ​ര്‍- ക​ണ്ണൂ​ർ
06305 എ​റ​ണാ​കു​ളം- ക​ണ്ണൂ​ര്‍
06306 ക​ണ്ണൂ​ര്‍- എ​റ​ണാ​കു​ളം
06308 ക​ണ്ണൂ​ര്‍- ആ​ല​പ്പു​ഴ
06307 ആ​ല​പ്പു​ഴ- ക​ണ്ണൂ​ര്‍
06326 കോ​ട്ട​യം- നി​ല​മ്പൂ​ര്‍ റോ​ഡ്
06325 നി​ല​മ്പൂ​ര്‍ റോ​ഡ്- കോ​ട്ട​യം
06304 തി​രു​വ​ന​ന്ത​പു​രം- എ​റ​ണാ​കു​ളം
06303 എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം
06302 തി​രു​വ​ന​ന്ത​പു​രം- ഷൊ​ര്‍​ണൂ​ര്‍
06301 ഷൊ​ര്‍​ണൂ​ര്‍- തി​രു​വ​ന​ന്ത​പു​രം
02628 തി​രു​വ​ന​ന്ത​പു​രം- തി​രു​ച്ചി​റ​പ്പ​ള്ളി
02627 തി​രു​ച്ചി​റ​പ്പ​ള്ളി- തി​രു​വ​ന​ന്ത​പു​രം
06268 രാ​മേ​ശ്വ​രം- തി​രു​ച്ചി​റ​പ്പ​ള്ളി
02627 തി​രു​ച്ചി​റ​പ്പ​ള്ളി- രാ​മേ​ശ്വ​രം
06089 ചെ​ന്നൈ സെ​ന്‍​ട്ര​ല്‍- ജോ​ലാ​ർ​പേ​ട്ട
06090 ജോ​ലാ​ര്‍​പ്പേ​ട്ട- ചെ​ന്നൈ സെ​ന്‍​ട്ര​ല്‍
06342 തി​രു​വ​ന​ന്ത​പു​രം- ഗു​രു​വാ​യൂ​ര്‍
06341 ഗു​രു​വാ​യൂ​ര്‍- തി​രു​വ​ന​ന്ത​പു​രം
06366നാ​ഗ​ര്‍​കോ​വി​ല്‍- കോ​ട്ട​യം
06844 പാ​ല​ക്കാ​ട് ടൗ​ണ്‍- തി​രു​ച്ചി​റ​പ്പ​ള്ളി
06834 തി​രു​ച്ചി​റ​പ്പ​ള്ളി- പാ​ല​ക്കാ​ട് ടൗ​ണ്‍

Related posts

Leave a Comment