മകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ! സംഭവത്തെക്കുറിച്ച്‌ കെഎസ്ആർടിസിയുടെ വിശദീകരണം ഇങ്ങനെ…

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാർ.

തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ചത്.

മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രേമനെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുട്ടിയുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഓഫീസിലെത്തി ബഹളം വെച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കർശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 

പ്രചരിച്ച വീഡിയോയിൽ കുട്ടിയുടെ മുന്നിൽവെച്ച് മർദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നത് കേൾക്കാം.

പ്രേമൻ കുട്ടിയുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനായാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ എത്തിയത്.

കോഴ്‌സ് സർട്ടിഫിക്കറ്റ് ഹജരാക്കിയാൽ മാത്രമെ കൺസെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാർ പ്രേമനോട് പറഞ്ഞു.

ഒരു മാസം മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൺസെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇത് പുതുക്കാൻ ഇനി സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്ന് പ്രേമൻ പറഞ്ഞു.

എന്നാൽ അത് നിങ്ങളാണോ തീരുമാനിക്കുന്നതെന്ന് ജീവനക്കാർ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.

വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തത് എന്ന് പറഞ്ഞതോടെ കയ്യേറ്റം ഉണ്ടാവുകയായിരുന്നു.

Related posts

Leave a Comment