ബ​സ് കൃ​ത്യ​ത പാ​ലിക്കും!​ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ കെ​എ​സ്ആ​ര്‍ടി​സി; ​ഡി​പ്പോ ഉ​പ​രോ​ധി​ച്ച് യാ​ത്ര​ക്കാ​ര്‍

പ​ത്ത​നാ​പു​രം:​ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ കെ​എ​സ്ആ​ര്‍ടി​സി ബസ്. ​ഡി​പ്പോ ഉ​പ​രോ​ധി​ച്ച് യാ​ത്ര​ക്കാ​ര്‍.​ പ​ത്ത​നാ​പു​രം കെ​എ​സ്ആ​ര്‍ ടിസി ഡി​പ്പോ​യി​ല്‍ നി​ന്നും ഗാ​ന്ധി​ഭ​വ​നി​ലേ​ക്കും, തി​രി​കെ​യു​മു​ള്ള ബ​സാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ ജീ​വ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ പോ​യ​ത്.

​ഇ​ന്ന​ലെ വൈ​കുന്നേരമാണ് സം​ഭ​വം.​ഗാ​ന്ധി​ഭ​വ​ന് സ​മീ​പം നാ​ല്‍​പ​ത്തി​യ​ഞ്ചോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​ട്ടും ബ​സ് നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ​തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​പ്പോ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.​ സ​ര്‍​വീ​സ് ന​ഷ്ട​മാ​ണെ​ന്നും,നി​ര്‍​ത്താ​നാ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.​

തു​ട​ര്‍​ന്ന് എറ്റിഒയു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ബ​സ് കൃ​ത്യ​ത പാ​ലി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ ക​യ​റ്റു​മെ​ന്നും അ​റി​യി​ച്ചു.​ തു​ട​ര്‍​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.​പ​ന്ത്ര​ണ്ട് വ​ര്‍​ഷം മു​ന്പ് ഗാ​ന്ധി​ഭ​വ​ന്‍ ജീ​വ​ന​ക്കാ​രെ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.​ രാ​വി​ലെ എട്ടിനും വൈകുന്നേരം അഞ്ചിനുമാണ് സ​ര്‍​വീ​സ്. ​

എ​ന്നാ​ല്‍ ബ​സ് സ​മ​യ​കൃ​ത്യ​ത പാ​ലി​ക്കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​ രാ​വി​ലെ എ​ട്ടിന് മു​ന്പ് ബ​സ് ഡി​പ്പോ​യി​ല്‍ നി​ന്നും പോ​കു​ന്ന​തും, വൈ​കുന്നേരം അഞ്ചിന് മുന്പ് ഗാ​ന്ധി​ഭ​വ​ന് മു​ന്നി​ല്‍ നി​ന്നും ബ​സ് പോകുന്നത് പ​തി​വാ​ണ്.​ ഇ​തോ​ടെ പ​ല​പ്പോ​ഴും ജീ​വ​ന​ക്കാ​ര്‍​ക്ക് ബ​സി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കാ​റി​ല്ല.​ ഇ​തേ തു​ട​ര്‍​ന്ന് ക​ള​ക്ഷ​ന്‍

കു​റ​വാ​ണെ​ന്ന പേ​രി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നും അ​ധി​കൃ​ത​ര്‍ ശ്ര​മി​ച്ചി​രു​ന്നു.​ ഗാ​ന്ധി​ഭ​വ​നി​ലെ നാ​ല്പ​തി​ല​ധി​കം ജീ​വ​ന​ക്കാ​ര്‍ ഈ ​ബ​സി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.​എ​ന്നാ​ല്‍ പ​ല​പ്പോ​ഴും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലു​മാ​ണ് ഇ​വ​ര്‍.

Related posts