ഇതെപ്പൊ ശരിയാകും? ഇപ്പ ശരിയാക്കാം..! റിവേഴ്സ് ഗിയർ വീഴാതെ മൊബൈൽ വാൻ; തിരിഞ്ഞുനോക്കാതെ അധികൃതർ

പൊ​ന്‍​കു​ന്നം: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി കൃ​ത്യ സ​മ​യ​ത്ത് ന​ട​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി മൊ​ബൈ​ല്‍ വാ​ന്‍ ഡി​പ്പോ​യി​ല്‍ റി​വേ​ഴ്‌​സ് ഗി​യ​ര്‍ വീ​ഴാ​തെ കി​ട​ക്കു​ക​യാ​ണു.

ഇ​ത് ശ​രി​യാ​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. എ​രു​മേ​ലി, ഈ​രാ​ട്ടു​പേ​ട്ട, കൂ​ത്താ​ട്ടു​കു​ളം, കോ​ട്ട​യം എ​ന്നീ ഡി​പ്പോ​ക​ളി​ല്‍ പോ​യി തി​രി​ച്ചു വ​ര​ണ്ട​താ​ണ് മൊ​ബൈ​ല്‍ വാ​ന്‍.

കൂ​ടാ​തെ രാ​വി​ലെ 8.25നു ​കോ​ഴി​ക്കോ​ടി​ന് പോ​കേ​ണ്ട ബ​സ് ശ​രി​യാ​യ രീ​തി​ല്‍ വൃ​ത്തി​യാ​ക്കി​ട്ടി​യി​ല്ല. കോ​ഴി​ക്കോ​ട്ടേക്കുള്ള ആ​ര്‍​എം​പി 122 എ​ന്ന ബ​സി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ട​യ​റി​ല്‍ പൂ​ര്‍​ണ​മാ​യും ക​രി ഓ​യി​ലി​ല്‍ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ഓ​ട്ട​ത്തി​നി​ട​യി​ല്‍ ബ​സി​ന്‍റെ ഡ്ര​മ്മി​ല്‍ ഓ​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ബ്രെ​യ്ക്കി​ന് ത​ക​രാ​ര്‍ സം​ഭ​വി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ കൃ​ത്യ സ​മ​യ​ത്ത് ന​ട​ത്ത​ണ​മെ​ന്നും പ​ണി​ക​ള്‍ ക​ഴി​ഞ്ഞ് ബ​സു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment