ഇങ്ങനെയൊക്കെ ചെയ്യാമോ? വ്യാ​ജ​വാ​ര്‍​ത്ത​യി​ല്‍ ഭ​യ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര്‍; പ​രി​ഭ്രാ​ന്ത​രാ​കരുതെന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ള്‍​ക്ക് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ് 19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു എ​ന്ന വ്യാ​ജ​വാ​ർ​ത്ത​യി​ൽ ഭ​യ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ർ.

എ​ന്നാ​ല്‍, ഈ ​പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു. ഇ​ന്ന​ലെ​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ചു പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​വ​രെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കൂ​ട്ടി​കൊ​ണ്ടു വ​ന്ന​ത് മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

കൊ​റോ​ണ ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി​യെ​ന്നും ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ൾ അ​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ര്‍​ത്ത​ക​ള്‍ ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​ക​ണ്ടെ​ന്നും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു.

വ​ണ്ട​ന്‍​പ​താ​ലി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് ഫാം ​ഡി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ന​ലെ ഇ​റ്റ​ലി​യി​ല്‍ നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട.് ഇ​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നീ​രി​ക്ഷ​ണ​ത്തി​ലാ​ണ്.

28 ദി​വ​സ​ത്തേ​ക്ക് പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​കു​ന്ന​തി​ന​ൽ​നി​ന്നും പൊ​തു​സ്ഥ​ല​ത്ത് പോ​കു​ന്ന​തി​ൽ​നി​ന്നും ഇ​വ​രെ വി​ല​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment