ജോ​ലി ചെ​യ്താ​ൽ സ​മ​യ​ത്ത് ശ​മ്പ​ള​മി​ല്ലെ​ങ്കി​ലും ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ട്ടും കാ​ല​താ​മ​സ​മി​ല്ല! മ​ന്ത്രി​ക്കെ​തി​രേ പോ​സ്റ്റി​ട്ട വ​നി​താ കണ്ടക്ടര്‍ക്ക് ശിക്ഷ

ചാ​ത്ത​ന്നൂ​ർ: ജോ​ലി ചെ​യ്താ​ൽ സ​മ​യ​ത്ത് ശ​മ്പ​ള​മി​ല്ലെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ട്ടും കാ​ല​താ​മ​സ​മി​ല്ല.

പ്ര​ത്യേ​കി​ച്ചും ഭ​ര​ണ​പ​ക്ഷ അം​ഗീ​കൃ​ത യൂ​ണി​യ​നി​ൽ​പ്പെ​ട്ട​വ​ര​ല്ലെ​ങ്കി​ൽ ഒ​രു മ​യ​വു​മി​ല്ല. വ​നി​താ ജീ​വ​ന​ക്കാ​രും ശി​ക്ഷ​യു​ടെ ക​യ്പ് നീ​ര് കു​ടി​ച്ചേ പ​റ്റു.

ജോ​ലി ചെ​യ്തി​ട്ടും ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് കൈ​യോ​ടെ ശി​ക്ഷ​യും ല​ഭി​ച്ചു.

ശ​മ്പ​ളം വൈ​കു​ന്ന​തി​ൽ പ്ര​തി​ക​രി​ച്ച് ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി​യ്ക്കെ​തി​രെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ക​മ​ന്‍റി​ട്ട തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ രേ​ഖ അ​ന്തി​ക്കാ​ടി​നെ​യാ​ണ് ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ലേ​യ്ക്ക് സ്ഥ​ലം മാ​റ്റി​യ​ത്.

രേ​ഖ അ​ന്തി​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി​യി​ലെ എം​പ്ലോ​യീ​സ് യൂ​ണി​യ​നി (എ​ഐ​ടി​യു​സി ) ലെ ​അം​ഗ​മാ​ണ്.

വ​നി​താ ജീ​വ​ന​ക്കാ​രോ​ട് പോ​ലും മാ​നേ​ജ്മെ​ന്റ് നി​ർ​ദ​യ​മാ​ണ് ശി​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment