ആരാണ് പരാതി നല്‍കിയത് ? ഒസിഡി വൈദികന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; മദർ സുപ്പീരിയർ

തിരുവനന്തപുരം: ലത്തീൻ സഭാ വൈദികനെതിരെ സന്യാസിനിമാർ വനിതാ കമ്മീഷനു പരാതി നൽകി എന്ന പേരിൽ പ്രചരിക്കുന്നതു വ്യാജവാർത്തയാണെന്ന് ഒഐസി സന്യാസിനീ സമൂഹത്തിന്‍റെ പ്രൊവൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസിറ്റ ഒഐസി പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്.

ഒഐസി സന്യാസിനീ സമൂഹത്തിന്‍റെ സാന്‍റ ബിയാട്രീസ് കോൺവന്‍റിൽനിന്ന് എന്ന വിധത്തിൽ ഏകദേശം ഒരു വർഷം മുമ്പ് ഇതേ രീതിയിൽ ഒരു പരാതി സംസ്ഥാന വനിതാ കമ്മീഷനു ലഭിച്ചിരുന്നു.

എന്നാൽ, ആരാണ് പരാതി നൽകിയതെന്നു പോലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

നിക്ഷിപ്ത താത്പര്യക്കാരായ മറ്റാരോ സന്യാസിനിമാരുടെ പേരിൽ കെട്ടിച്ചമച്ചതാണ് പരാതി എന്ന നിഗമനത്തിലാണ് കമ്മീഷൻ അധികൃതരും ഒഐസി സന്യാസസഭാ നേതൃത്വവും എത്തിച്ചേർന്നത്.

അതേ കത്തിന്‍റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ചില തത്പരകക്ഷികൾ വീണ്ടും വ്യാജവാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

ഇത്തരമൊരു വിഷയത്തിൽ ഒഐസി സന്യാസിനീ സമൂഹത്തിലെ ആർക്കും ബന്ധമില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങളിൽ തെല്ലും വാസ്തവമില്ലെന്നും അറിയിക്കുന്നു.

സഭയെയും സന്യാസ സമൂഹങ്ങളെയും വൈദികരെയും സന്യസ്തരെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മദർ സുപ്പീരിയർ സിസ്റ്റർ തെരെസിറ്റ ഒഐസി അറിയിച്ചു.

Related posts

Leave a Comment