കെഎസ്‌യു ക്യാമ്പിൽ മദ്യം എത്തിച്ചതിനെ ചൊല്ലി തർക്കം; പ്രവര്‍ത്തകര്‍ തമ്മിൽ കൂട്ടത്തല്ല്; നേതാക്കളെത്തി വീഡിയോ ഡിലീറ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു ക്യാ​മ്പി​ല്‍ കൂ​ട്ട​ത്ത​ല്ല്. നെ​യ്യാ​ര്‍ ഡാ​മി​ല്‍ ന​ട​ക്കു​ന്ന മേ​ഖ​ലാ ക്യാ​മ്പി​ലാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

ക്യാ​മ്പി​ൽ രാ​ത്രി ഡി​ജെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​ർ ഇ​രു ചേ​രി​ക​ളാ​യി തി​രി​ഞ്ഞ് അ​ടി ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഞാ​യ​ർ പ​ക​ൽ ര​ണ്ടി​ന് ക്യാ​മ്പ് സ​മാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്

ക്യാ​മ്പി​നു​ള്ളി​ലേ​ക്ക് മ​ദ്യം എ​ത്തി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഘ​ർ​ഷ​ത്തി​ന്‍റെ വീ​ഡി​യോ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. പ​ക്ഷേ നേ​താ​ക്ക​ളെ​ത്തി അ​ത് ഡി​ലീ​റ്റ് ചെ​യ്യി​പ്പി​ച്ചു. മ​ർ​ദ​ന​മേ​റ്റ​വ​ർ പ​രാ​തി​യി​ല്ലെ​ന്നും മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ചെ​റി​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ന​ട​ന്ന​തെ​ന്ന് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment